ഈട് നല്‍കാതെ 10 ലക്ഷം വരെ കിട്ടും; സ്ത്രീകള്‍ക്ക് മികച്ച പലിശയിളവും: മുദ്രാ ലോണിലൂടെ ലോണിന്റെ വിശദാംശങ്ങൾ…

സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി സർക്കാർ നിരവധി വായ്പാ പദ്ധതികള്‍ അവതരിപ്പിക്കാറുണ്ട്. ഓരോ പദ്ധതികളും കുറഞ്ഞ രേഖകളോടെ കുറഞ്ഞ ജാമ്യ വ്യവസ്ഥകളോടെയാണ് സാധാരണക്കാർക്ക് നല്‍കുന്നത്.അത്തരത്തിലുള്ള മികച്ച വായ്പാ പദ്ധതിയാണ് പ്രധാൻ മന്ത്രി മുദ്ര യോജന (PMMY). താരതമ്യേന കുറഞ്ഞ പലിശ നിരക്കിലാണ് മുദ്രാ ലോണ്‍ നല്‍കുന്നത് എന്നതും ശ്രദ്ധേയം.

പ്രധാനമന്ത്രി മുദ്ര യോജനയെ കുറിച്ച്‌ കൂടുതല്‍ അറിയാം…

ചെറുകിട, കാർഷികേതര, കോർപ്പറേറ്റ് ഇതര സംരംഭങ്ങള്‍ക്ക് ധനസഹായം എളുപ്പമാക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു പ്രധാന പദ്ധതിയാണിത്. ബാങ്കുകള്‍, മൈക്രോഫിനാൻസ് സ്ഥാപനങ്ങള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഈ വായ്പകള്‍ നല്‍കുന്നത്. വായ്പ തുകയെ ആശ്രയിച്ച്‌ മുദ്ര വായ്പകള്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു;

ശിശു: പുതിയ ബിസിനസുകള്‍ക്ക് പ്രത്യേകിച്ച പ്രാരംഭ ഘട്ടത്തിലാണെങ്കില്‍ 50,000 രൂപ വരെ വായ്പ നല്‍കുന്നു.

കിഷോർ: സംരംഭ വികസനത്തിനായി 50,001 രൂപ മുതല്‍ 5 ലക്ഷം വരെ വായ്പ.

തരുണ്‍: വലിയ നിക്ഷേപം ആവശ്യമുള്ള ബിസിനസുകള്‍ക്ക് 5,00,001 ലക്ഷം മുതല്‍ 10 ലക്ഷം വരെ വായ്പ ലഭിക്കും.

10 ലക്ഷം വരെയുള്ള വായ്പയ്ക്ക് 9.30% മുതലാണ് പലിശ ഈടാക്കുന്നത്. 10 ലക്ഷം വായ്പയെടുത്താല്‍ 7 വർഷം വരെയാണ് വായ്പാ തിരിച്ചടവ് വരുന്നത്.

മുദ്ര ലോണിന്റെ പ്രത്യേകതകള്‍…

ഈട് ആവശ്യമില്ല: മുദ്ര ലോണിന് യാതൊരു ഈടും നല്‍കേണ്ടതില്ല.

കാലാവധി നീട്ടാം: 12 മാസം മുതല്‍ 5 വർഷം വരെയാണ് കാലാവധി. ആവശ്യമെങ്കില്‍ കാലാവധി നീട്ടാനും കഴിയും.

ഫോർക്ലോഷർ ചാർജുകളില്ല: ലോണ്‍ തുക നേരത്തെ തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നവരോട് അധിക ചാർജുകളൊന്നും ഈടാക്കില്ല.

പ്രത്യേക ഇളവുകള്‍: വനിതാ സംരംഭങ്ങള്‍ക്ക് പ്രത്യേക കിഴിവുകള്‍ ഉണ്ട്.

മികച്ച പലിശ നിരക്ക് എങ്ങനെ നേടാം?

ഓഫറുകള്‍ താരതമ്യം ചെയ്യുക: വിവിധ ബാങ്കുകളുടെയും എൻ‌.ബി‌.എഫ്‌.സികളുടെയും പലിശ നിരക്കുകളും വ്യവസ്ഥകളും താരതമ്യം ചെയ്ത് വായ്പയെ കുറിച്ച്‌ മനസിലാക്കുക.

ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക: ഉയർന്ന ക്രെഡിറ്റ് സ്കോർ പലിശ നിരക്കുകള്‍ കുറയ്ക്കാൻ സഹായിച്ചേക്കും. മാത്രമല്ല പെട്ടെന്ന് തന്നെ വായ്പ അംഗീകരിക്കാനും സാധ്യതയുണ്ട്.

വാർഷിക വിറ്റുവരവ്: വായ്പ പരിഗണിക്കുമ്ബോള്‍ സ്ഥിരവും മികച്ച വരുമാനം നല്‍കുന്നതുമായ കമ്ബനികള്‍ക്കാണ് മുൻ തൂക്കം.

തിരിച്ചടവ് കാലാവധി: മികച്ച ലോണ്‍ തുകയും തിരിച്ചടവ് കാലാവധിയും ഇ.എം.ഐ-കള്‍ നേടുന്നതിനും സാമ്ബത്തിക സുസ്ഥിരത കൈവരിക്കുന്നതിനും സഹായകമാകും.

മുദ്ര യോജന പദ്ധതികള്‍

മൈക്രോ എന്റർപ്രൈസ് ക്രെഡിറ്റ്: ചെറുകിട ബിസിനസുകള്‍ ആരംഭിക്കാനും സാമ്ബത്തികമായി സുരക്ഷിതമാവാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി രൂപപ്പെടുത്തിയത്.

മഹിളാ ഉദ്യമി യോജന: ഈ വനിതാ സംരംഭക പരിപാടിയിലൂടെ സ്ത്രീ വായ്പക്കാർക്ക് മുദ്ര ലോണുകളുടെ പലിശ നിരക്ക് 0.25 ശതമാനം കുറയ്ക്കുന്നു.

റീഫിനാൻസ് പ്രോഗ്രാം: ഇത് എം.എസ്.എം.ഇകളെ അവരുടെ വായ്പകള്‍ റീഫിനാൻസ് ചെയ്തുകൊണ്ട് സഹായിക്കുന്നു, ഒപ്പം അവരുടെ മൊത്തം സാമ്ബത്തിക ഭാരം കുറയ്ക്കുകയും ചെയ്യുന്നു.

മുദ്ര കാർഡ്: മുദ്ര ലോണുമായി ബന്ധിപ്പിച്ചിരിക്കുന്ന പണരഹിത ഇടപാടുകള്‍ ഉറപ്പാക്കുന്നതിന് തയ്യാറാക്കിയ ഒരു ഡെബിറ്റ് കാർഡാണിത്.

ഉപകരണ ധനസഹായം: മൈക്രോ ബിസിനസുകള്‍ക്ക് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് സഹായം നല്‍കുന്ന സ്കീമാണ് ഇത്. ഇതുവഴി അവരുടെ ബിസിനസ് പ്രവർത്തനങ്ങള്‍ മെച്ചപ്പെടുകയും അതിലൂടെ ലാഭം ഉറപ്പാക്കാനും സാധിക്കുന്നു.

ക്യാബേജ് വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥികള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്‍ത്താന്‍ ബത്തേരി

കോൺഗ്രസ് ഭവനപദ്ധതി; ഷാഫി പറമ്പിൽ എം.പി കുന്നമ്പറ്റയിലെ ഭൂമി സന്ദർശിച്ചു

കൽപ്പറ്റ: ചൂരൽമുണ്ടക്കൈ ഉരുൾദുരന്തബാധിതർക്കായുള്ള കോൺഗ്രസ് ഭവന പദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയിൽ കെപിസിസി വർക്കിംഗ് പ്രസി ഡന്റ് ഷാഫി പറമ്പിൽ എംപി സന്ദർശനം നടത്തി. ഉച്ചക്ക് ഒന്നരയോടെയാണ് ഡിസി സി പ്രസിഡന്റ്റ് അഡ്വ.ടി,ജെ ഐസക്,

സായാഹ്ന ഒ.പി ഡോക്ടര്‍ നിയമനം

പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടിന് പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. Facebook Twitter WhatsApp

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി.

ചുള്ളിയോട് യൂണിറ്റിലെ നിള സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ സാറാക്കുട്ടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിജി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.യൂണിറ്റ്

മരം ലേലം

ബാണാസുര ജലസേചന പദ്ധതിക്ക് കീഴിലെ വെണ്ണിയോട് ജലവിതരണ കനാല്‍ നിര്‍മ്മാണ പ്രദേശത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി 20 ന് ഉച്ചയ്ക്ക് 12 ന് പടിഞ്ഞാറത്തറ ജലസേചന വകുപ്പ് ഓഫീസ്

സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐയില്‍ പേപ്പര്‍ ഫയല്‍, കവര്‍ ആന്‍ഡ് ബാഗ് നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18 നും 49 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍-7012992238, 8078711040. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.