സ്‍കൂട്ടർ വില 80,000 മാത്രം, ട്രാഫിക് പൊലീസ് വക പിഴ 1.75 ലക്ഷം! 311 തവണ നിയമലംഘനം, ഒടുവിൽ എട്ടിന്‍റെ പണി

ബെംഗളൂരു: നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്‍റെ സ്കൂട്ടറാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. 80000 രൂപ വില വരുന്ന് സ്കൂട്ടറിന് സുദീപിന് ഇതുവരെ പിഴ ലഭിച്ചത് ഒന്നേമുക്കാൽ ലക്ഷം രൂപയാണെന്നതാണ് കൌതുകം. തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങളാണ് യുവാവിന് എട്ടിന്‍റെ പണി കൊടുത്തത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

2023 ഫെബ്രുവരി മുതൽ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്. പൊലീസിന്‍റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണിൽപ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഈ ഫൈൻ. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്.

സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അമിത വേഗത, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്. സംഭവം വൈറലായതോടെയാണ് ബെംഗളൂരു സിറ്റി മാർക്കറ്റ് ട്രാഫിക് പൊലീസ് സ്കൂട്ടർ പിടിച്ചെടുത്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്കൂട്ടറിന്‍റെ ഇരട്ടിവില പിഴ കിട്ടിയ സ്ഥിതിക്ക് ഇനി വാഹനം ഉപേക്ഷിച്ച് ടാക്സി വിളിക്കുന്നതാണ് നല്ലതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്‍റുകൾ

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

പതിനാലുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അയൽവാസി വയോധികൻ കസ്റ്റഡിയിൽ

പുൽപ്പള്ളി: വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. പൊള്ളലേറ്റ 14 കാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇന്നലെ സന്ധ്യയോടെയാണ് 14 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ അയൽവാസി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചത്. പുൽപ്പള്ളി മരകാവ് പ്രിയദർശി

തപോഷ് ബസുമതാരിക്ക് സ്ഥലം മാറ്റം, അരുണ്‍ കെ പവിത്രൻ വയനാട് എസ്.പി

കല്‍പ്പറ്റ: വയനാട് ജില്ലാ പോലീസ് മേധാവിയായി അരുണ്‍ കെ പവിത്രനെ നിയമിച്ച് ഉത്തരവിറങ്ങി. അരുൺ കെ. പവിത്രൻ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (Law & Order and Traffic) സ്ഥാനത്തുനിന്നാണ് വയനാട്

പനമരത്ത് ബൈക്ക് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: പനമരത്ത് ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു. കണിയാമ്പറ്റ മില്ലുമുക്ക് സ്വദേശിയുടെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്രോൾ തീർന്നതിനെ തുടർന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി ടാങ്കിൽ ഒഴിച്ച് വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.