മാനന്തവാടി: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി
സ്വദേശിനി മരണപ്പെട്ടു. റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടറായ ശാന്തിനഗറി ലെ ജോസിന്റെയും, റീനയുടെയും മകൾ അലീഷ (35) ആണ് മരിച്ചത്. നൃത്ത അധ്യാപികയായ അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ ഇന്നലെ അർധരാത്രി മൈസൂരിൽ വെച്ച് അപക ടത്തിൽപ്പെടുകയായിരുന്നു.
തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വിദഗ്ധ പരിശോധനക്കും, തുടർചികി ത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുക യാണ്. എലൈന എഡ്വിഗ ജോബിൻ ഏക മകളാണ്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്