പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടവയല്‍ ടൗണ്‍, നെയ്ക്കുപ്പ, കാറ്റാടിക്കവല, ചീങ്ങോട്, ഇരട്ടമുണ്ട, പാടിക്കുന്ന്. ആലിങ്കല്‍താഴെ, പുളിക്കല്‍ക്കവല പ്രദേശങ്ങളില്‍ നാളെ (ഫെബ്രുവരി 8) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ക്യാബേജ് വിളവെടുപ്പ് നടത്തി
സുല്ത്താന് ബത്തേരി ഗവ. സര്വ്വജന വൊക്കേഷണല് ഹയര്സെക്കന്ഡറി സ്കൂളിലെ വൊക്കേഷന് ഹയര് സെക്കന്ഡറി വിഭാഗം അഗ്രികള്ച്ചര് വിദ്യാര്ത്ഥികള് നാഷണല് സര്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടത്തിയ ശൈത്യകാല ക്യാബേജ് കൃഷി വിളവെടുപ്പ് നടത്തി. സുല്ത്താന് ബത്തേരി







