സംസ്ഥാന ബഡ്ജറ്റിൽ കൊടുംവഞ്ചന; കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ജീവനക്കാരോട് കൊടും വഞ്ചന കാട്ടിയ ബഡ്ജറ്റാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. ജീവനക്കാരോട് കടുത്ത വിവേചനം കാട്ടിയ ബഡ്ജറ്റിൽ പ്രതിഷേധിച്ച് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് കെ.റ്റി. ഷാജി ഉദ്ഘാടനം ചെയ്തു.

ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുന്നതിനെക്കുറിച്ചോ, കുടിശ്ശികയായ ആറു ഗഡുക്ഷാമബത്തയെക്കുറിച്ചോ, മരവിപ്പിച്ച ലീവ് സറണ്ടറിനെക്കുറിച്ചോ യാതൊരു പരാമർശവുമില്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ തീരുമാനമെടുത്തിട്ടില്ല, അനുവദിക്കുമെന്ന് പറയുന്ന 2019- ലെ കുടിശ്ശിക നൽകാൻ തുക വകയിരുത്തിയിട്ടില്ല, പി.എഫിൽ ലയിപ്പിച്ച എട്ട് ഗഡു ക്ഷാമബത്തയിൽ കേവലം രണ്ടു ഗഡുവിൻ്റെ മാത്രമാണ് ലോക്കിങ്ങ് പിരീഡ് പിൻവലിക്കുമെന്ന് പറഞ്ഞിട്ടുള്ളത്. ജീവനക്കാർക്കുള്ള പ്രഖ്യാപനങ്ങൾ എല്ലാം പൊള്ളയായ വാഗ്ദാനങ്ങളായി അവശേഷിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2019 മുതൽ ജീവനക്കാർ കാത്തിരുന്ന ശമ്പള പരിഷ്ക്കരണ കുടിശ്ശിക ജീവനക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്ന ധനമന്ത്രിയുടെ പ്രസ്ഥാവന തന്നെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശരത് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മോബിഷ് പി.തോമസ്, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, സി.കെ.ജിതേഷ്, എം.ജി. അനിൽകുമാർ, കെ.സി.ജിനി, സിനീഷ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.ജി.പ്രശോഭ്, വി.മുരളി, നിഷ പ്രസാദ്, എം.എ.ബൈജു, പി.സി. എൽസി, വി.ദേവി, വി.എഫ്.റോബിൻസൺ. ബിനു കുമാർ, എസ്.ആർ.ശ്രീജിത്ത്, ലിതിൻ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.