കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40 യുടെ ഭാഗമായി വിദ്യാർഥികൾക്ക് രണ്ടു ദിവസത്തെ സ്കിൽ ഡെവലപ്മെന്റ് സഹവാസക്യാമ്പ് സംഘടിപ്പിച്ചു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) വയനാട് ജില്ലാ കേന്ദ്രത്തിലെത്തിയ കുട്ടികൾക്ക് സെന്റർ സന്ദർശനം ഒരു നവ്യാനുഭവമായി. ഇംഗ്ലീഷ് ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തൽ, ടീം വർക്ക്, വ്യക്ത്യാന്തര ബന്ധങ്ങൾ, സർഗാത്മക ചിന്താശേഷി, ടൈം മാനേജ്മെൻറ്, ലൈഫ് സ്കിൽസ് എന്നിവ പ്രവർത്തനാധിഷ്ഠിതമായി കുട്ടികളിലെത്തിക്കാൻ സ്കിൽ ഡവലപ്മെന്റ് ട്രെയ്നർമാരായ ജലീല ജസ്ന, ആദില കെ കെ എന്നിവർക്ക് സാധിച്ചു.

ലഹരിക്കടത്തിലെ മുഖ്യകണ്ണിയെ അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്
കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും രാസലഹരികൾ വൻതോതിൽ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ വയനാട് പോലീസിൻ്റെ പിടിയിൽ. ആലപ്പുഴ,കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പിൽ വീട്ടിൽ ആർ. രവീഷ് കുമാർ (28) നെയാണ് അതിസാഹസിക ഓപ്പറേഷനൊടുവിൽ ഡൽഹിയിൽ







