പുറക്കാട്ടിരി മൈസൂർ ദേശീയപാത, പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് – പ്രിയങ്ക ഗാന്ധി എംപി അടിയന്തര ഇടപെടൽ നടത്തണം :റോഡ് വികസന സമിതി

നിർദിഷ്ട പുറക്കാട്ടിരി മൈസൂർ ദേശീയപാത, പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ്, തുടങ്ങിയവ മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിനും വയനാടിന്റെ ടൂറിസം രംഗത്തുള്ള വളർച്ചക്കു ഏറ്റവും അനിവാര്യമാണ്. വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ മുറവിളി കൂട്ടുന്ന ഈ രണ്ടു പാതകളും യാഥാർത്ഥ്യമാക്കുന്നതിന് വയനാട് എംപി എന്ന നിലയിൽ ശ്രീമതി പ്രിയങ്ക ഗാന്ധി അടിയന്തര ഇടപെടൽ നടത്തണമെന്ന് പുറക്കാട്ടിരി – മൈസൂർ ദേശീയപാത, പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് വികസനസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിരവധി വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ഇവ രണ്ടും യാഥാർത്ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരന്തരമായി സമരത്തിലാണ്,
മൈസൂർ പുറക്കാട്ടിരി ദേശീയപാതയ്ക്കായി 2022 മുതൽ 7134 കോടി രൂപ വകയിരുത്തിയതായി ബഹുമാനപ്പെട്ട രാഹുൽ ഗാന്ധി എംപിയെ രേഖാമൂലം ഗതാഗതം ഉപരിതല വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതാണ്
അവസാനമായി കഴിഞ്ഞ ജൂണിൽ പുറക്കാട്ടിരി കുട്ടാ മൈസൂർ ഗ്രീൻഫീൽഡ് പാതയ്ക്ക് വേണ്ടി ഡി പി ആർ തയ്യാറാക്കൽ അലൈൻമെന്റ്കൾ തയ്യാറാക്കി പുതിയ അലൈൻമെന്റ്കൾ ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കുന്നത്തിനും ആവശ്യമായ കരാർ ഗാസിയാബാദ് ആസ്ഥാനമായുള്ള ചൈതന്യ പ്രോജക്ട് കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി അവസാന ഘട്ടത്തിലേക്ക് കടന്നതാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മിഷൻ 24 പദ്ധതിയാണിത്
പുറക്കാട്ടിരി മൈസൂർ ദേശീയപാത പദ്ധതി ഗവൺമെന്റിന്റെ സജീവ പരിഗണനയിൽ ഉൾപ്പെടുത്തിയതായി രാഹുൽഗാന്ധി എംപിയെ കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതും പുതുക്കിയ അലൈൻമെന്റ് സമർപ്പിക്കുവാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതും ആണ്. ബാംഗ്ലൂർ – മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വിഭാവനം ചെയ്തത്. നിലവിൽ രാത്രികാല യാത്ര നിരോധനം ഇല്ലാത്ത 24 മണിക്കൂറും ബസ് ഗതാഗതം ഉള്ള, രാത്രികാല യാത്ര നിരോധനത്തിന് ശാശ്വത പരിഹാരമാകുന്ന, പാരിസ്ഥിതിക സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ലാത്ത, വനം സംരക്ഷണവും മൃഗസംരക്ഷണവും പ്രകൃതി സംരക്ഷണവും ഉറപ്പുവരുത്തുന്ന ഏറ്റവും ചിലവ് കുറഞ്ഞ വനഭൂമി ആവശ്യമില്ലാത്ത പദ്ധതിയാണിത് താമരശ്ശേരി ചുരത്തിലെ ദിനംപ്രതിയുള്ള യാത്രക്കുരുക്കിനെ ശാശ്വത പരിഹാരമാകുന്ന, കാലവർഷക്കാലത്ത് വയനാട് ഒറ്റപ്പെടുമ്പോൾ പുറംലോകവുമായി ബന്ധപ്പെടാവുന്ന ബദൽ പാതിയാണെന്ന് നിലയിലും ഈ റോഡിന് വളരെ പ്രസക്തിയുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
1994ൽ കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ മുഴുവൻ തുകയും അനുവദിച്ച് 70% പണിപൂർത്തീകരിച്ചിട്ടും വനത്തിലൂടെയുള്ള 8 കിലോമീറ്റർ റോഡ് നിർമ്മിക്കുവാൻ വനപരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചതാണ് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് പാതി വഴിയിൽ നിലച്ചു പോകാൻ കാരണം. 30 വർഷങ്ങൾ കഴിഞ്ഞിട്ടും വനം പരിസ്ഥിതി വകുപ്പിന്റെ നിഷേധാൽമക നിലപാട് തുടരുന്നത് തിരുത്തുവാൻ പ്രിയങ്ക ഗാന്ധി ഇടപെടണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വനത്തിലൂടെ റോഡും റെയിൽവേയും യഥേഷ്ടം നിർമ്മിക്കുവാൻ കേന്ദ്ര ഗവൺമെൻറ് അനുമതി നൽകുകയും ചെയ്യുന്നു. എന്നിട്ടും കേരളത്തിൽ മാത്രംഅനുമതി നിഷേധിക്കുന്ന കേന്ദ്ര നയം തിരുത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.
ശ്രീമതി പ്രിയങ്ക ഗാന്ധിയോടൊപ്പം വടകര എംപി ഷാഫി പറമ്പിലും, കോഴിക്കോട് എംപി എം കെ രാഘവനും, ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ സുരേഷ് ഗോപിയും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവർത്തകരും ഈ പാത ഈ പാത യാഥാർഥ്യമാക്കുവാൻ രംഗത്തിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ചെയർമാൻ കെ എ ആൻറണി, ഭാരവാഹികളായ
ബാബു ഫിലിപ്പ് , അഗസ്റ്റിൻ വി എ അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ, ജോർജ് കൂവക്കൽ തുടങ്ങിയവർ പങ്കെടുത്തു

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.