പുതുശ്ശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ കീഴിലെ സൺഡേ സ്കൂളിന്റെ അറുപതാം വാർഷികാഘോഷ സമാപനം ഫെബ്രുവരി 14 ന് വെള്ളിയാഴ്ച നടക്കും.ഒരു വർഷം നീണ്ട് നിന്ന പരിപാടിയുടെ സമാപനം ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സണ്ടേസ്കൂൾ കേന്ദ്ര- ഭദ്രാസന – മേഖലാ ഭാരവാഹികൾ പങ്കെടുക്കും.
ഇടവകയിലെ മുൻ പ്രധാനാധ്യാപകരെ ചടങ്ങിൽ ആദരിക്കും. സണ്ടേസ്ക്കൂൾ പ്ലസ് ടു പരീക്ഷയിലെ ഭദ്രാസന റാങ്ക് ജേതാവിനെ അനുമോദിക്കും.
1963ൽ ആരംഭിച്ച സണ്ടേസ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ആത്മീയ പഠന കാര്യങ്ങൾക്കൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിട്ടുണ്ട്. സണ്ടേസ്കൂളിൻ്റെ കേന്ദ്ര തല റാങ്കുകൾ നേടിയ അപൂർവം സണ്ടേസ്ക്കൂളുകളിൽ ഒന്നാണിത്. ഭദ്രാസന, മേഖലാ തലങ്ങളിൽ അംഗീകാരങ്ങളും നിരവധി ലഭിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ ലോഗോ പ്രകാശനത്തോടെ ആരംഭിച്ചതാണ് ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികൾ .ഇതിനിടെ അധ്യാപക സംഗമം, നേത്ര പരിശോധനാ ക്യാമ്പ് , രക്തദാന ക്യാമ്പ് ,ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തി.
സമാപന സമ്മേളനത്തിന് ശേഷം ,സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ കലാ വിരുന്നും
സംഗീത പ്രതിഭ ഫാ. സേവറിയോസ് തോമസ് മുഖ്യാതിഥിയായി എത്തുന്ന സംഗീത രാവ് എന്ന പരിപാടിയുമുണ്ടാകും. പത്രസമ്മേളനത്തിൽ വികാരി ഫാ.ബാബു നീറ്റുംകര, ട്രസ്റ്റി ബിജു ജോൺ ,സെക്രട്ടറി എം.കെ ബിനു, സണ്ടേസ്കൂൾ ഭദ്രാസന സെക്രട്ടറി ജോൺ ബേബി, ഹെഡ്മിസ്ട്രസ് ഷാലിനി തോമസ് എന്നിവർ പങ്കെടുത്തു.