മേപ്പാടി: കാലത്തിനനുസരിച്ച് സർക്കാരുകൾ ജീവനക്കാർക്ക് നല്കുന്ന ക്ഷാമബത്തകൾ മുഴുവൻ നൽകാതെ തടഞ്ഞ് വെക്കുന്നത് മാനവികതയുള്ള ഭരണാധികരികൾക്ക് ചേർന്നതല്ലന്ന് കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. സിവിൽ സർവ്വീസിനെ പാടെ തകർക്കുന്ന സമീപനങ്ങളാണ് കേരള സർക്കാർ കൈകൊള്ളുന്നത്. ഇരുപത്തിരണ്ട് ശതമാനം ക്ഷാമബത്ത വിതരണം ചെയ്യാനുണ്ട്. മറ്റ് നിരവധി ആനുകൂല്യങ്ങളും തടഞ്ഞ് വെച്ചത് ഉടൻ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണംജില്ലാ സമ്മേളനം ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി റസാഖ് കല്പറ്റ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷെരീഫ് ഇ. കെ, അധ്യക്ഷതവഹിച്ചു. ജാഫർ പി.കെ , സംസ്ഥാന പ്രസിഡന്റ് അബ്ദുൾഹഖ്, സംസ്ഥാന സെക്രട്ടറി റംല .കെ, ടി.ഹംസ, പി.കെ അഷറഫ്, മുസ്തഫ ഫൈസി, കെ. എ. ടി എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൾ സലാം എം.പി ,സുബൈർഗദ്ദാഫി , ബഷീർ. ടി, ഷരീദ്’ .ടി.എസ്, മുഹമ്മദ് ശരീഫ്, ഹിഹാബ് മാളിയേക്കൽ അബ്ദുൾ അസീസ്, റുക്സാന – ബനാത്ത് വാല , സത്താർ കെ. നസ്രിൻ. ടി എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







