കൽപ്പറ്റ :പള്ളിക്കുന്ന് ലൂർദ്ദ് മാതാ പള്ളിയിലെ പെരുന്നാളിൽ പങ്ക് കൊണ്ട് പ്രിയങ്ക ഗാന്ധി എം. പി. ജില്ലയിലെ പരിപാടികൾക്ക് ശേഷം പള്ളിയിലെത്തി.
മാതാവിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ചതിന് ശേഷമാണ് പ്രിയങ്ക മടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രിയങ്ക പള്ളിയിൽ എത്തിയിരുന്നു. അന്ന് പള്ളി വികാരി പെരുന്നാളിന് ക്ഷണിക്കുകയും താൻ എത്താം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ടി.സിദ്ദിഖ് എം.എൽ.എ., ഡി.സി. സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ,
ഡീക്കൻ ജർലിൻ ജോർജ്ജ്, റീജന്റ് ബ്ര. പ്രീത് സാജ് സ്റ്റീഫൻ, പാരീഷ് കൗൺസിൽ സെക്രട്ടറി ബിനു ക്‌ളമന്റ്, ഭാരവാഹികളായ സുരേഷ് ബാബു, ജോൺ മാസ്റ്റർ വാലയിൽ, സിസ്റ്റർ ഷെറിൻ, സിസ്റ്റർ പ്രിൻസി, സിസ്റ്റർ ലിസ്സ റോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പുതുവര്ഷത്തില് കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര് വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്ഹി: രാജ്യത്ത് എല്പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്ധിപ്പിച്ചത്. ഇതോടെ ഡല്ഹിയില് വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില് 1,698 രൂപയും







