വിവാഹ വാഗ്ദാനം നൽകി നഗ്ന വീഡിയോകൾ കരസ്ഥമാക്കി; ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത്: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറത്തുനിന്ന് രണ്ട് യുവാക്കൾ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി നഗ്ന വീഡിയോകള്‍ പകർത്തി. തുടർന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ക്രൂര പീഡനം.മലപ്പുറം കോട്ടക്കലില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച പോക്സോ കേസില്‍ രണ്ടുപേർ അറസ്റ്റില്‍.

തൃശൂർ സ്വദേശിയായ അമല്‍ അഹമ്മദ്, മലപ്പുറം മുണ്ടുപ്പറമ്ബ് സ്വദേശിയായ മുബഷീർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.രണ്ടു വർഷത്തോളം ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അമല്‍ അഹമ്മദ് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയുടെ നഗ്നവീഡിയോകള്‍ പലപ്പോഴായി പകർത്തി. പിന്നീട് ഇത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു.

ഇതിനിടെ അമല്‍ അഹമ്മദിന്‍റെ സുഹൃത്ത് മുബഷീറും പെണ്‍കുട്ടിയെ ഉപദ്രവിച്ചു. കോട്ടക്കലുള്ള സ്വകാര്യ ലോഡ്ജിലും പെണ്‍കുട്ടിയുടെ വീട്ടിലും വെച്ചാണ് ഇരുവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ബലാത്സംഗത്തില്‍ പെണ്‍കുട്ടിയ്ക്ക് മാരകമായി മുറിവേറ്റു.ഒന്നാം പ്രതി അമല്‍ പരപ്പനങ്ങാടിയില്‍ നിന്നും രണ്ടാം പ്രതി മുബഷീർ ഇരുമ്ബുഴിയില്‍ നിന്നുമാണ് പിടിയിലായത്. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കിടെ രക്ഷപ്പെട്ട രണ്ടാം പ്രതി മുബഷീ‍ർ ഒരു മണിക്കൂറിന് ശേഷം നാടകീയമായി കോടതിയില്‍ നേരിട്ട് ഹാജരായി.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു.

ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചത്. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍

മരം ലേലം

ബാണാസുരസാഗർ ഇറിഗേഷൻ പ്രൊജക്ടിലെ കുറുമ്പാല ജലവിതരണ കനാൽ നിർമ്മാണം അലൈമെന്റിൽ വരുന്ന പ്രദേശത്തെ മരങ്ങൾ ഏപ്രിൽ 25 ഉച്ചയ്ക്ക് 12ന് പടിഞ്ഞാറത്തറ സബ് ഡിവിഷന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോൺ -04936 273598.

പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 19ന്

വൈത്തിരി ഗവ.ഹൈസ്കൂളിൽ 1953 മുതൽ പഠിച്ചവരുടെ മെഗാ സംഗമം ഏപ്രിൽ 19 ഞായറാഴ്ച വൈത്തിരി സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടത്തുന്നു.” Once upon a time” “അന്നൊരിക്കൽ” എന്ന് ആണ് ഈ പരിപാടിയുടെ

കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു.

പനമരം: ഇന്നലെ പനമരം പുഴയിൽ മുങ്ങി മരിച്ചയാളെ തിരിച്ച റിഞ്ഞു. കോഴിക്കോട് ഈങ്ങാപ്പുഴ കുറുങ്ങരുകണ്ടി ഉന്നതിയി ലെ രാമന്റെ മകൻ ഷരുൺ കെ.കെ (24) ആണ് മരിച്ചത്.ഇയാൾ നെല്ലിയമ്പം ഉന്നതിയിലെ ചന്ദ്രൻ എന്ന വ്യക്തിയുടെ

ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക‌ മരിച്ചു.

പിണങ്ങോട്: ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.