മേപ്പാടി : അട്ടമലയിൽ യുവാവ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ട വിഷയത്തിൽ യൂത്ത് സോൺഗ്രസ് മേപ്പാടി റേഞ്ച് ഓഫീസ് മാർച്ച് നടത്തി , നിരന്തരമായി വന്യ ജീവി ആക്രമണത്തിൽ വയനാട്ടിൽ
ആളുകൾ കൊല്ലപ്പെടുന്ന സഹചര്യത്തിലും അനങ്ങാപാറ നയം തുടരുന്ന ഫോറസ്റ്റ് അധികാരികൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രധിഷേധ മാർച്ച് സംഘടിപ്പിച്ചത് . കാട്ടു മൃഗങ്ങൾ നാട്ടിലിറങ്ങി കലിതുള്ളുമ്പോൾ സർക്കാർ അനാസ്ഥ തുടരുകയും ആളുകൾ മരണപ്പെട്ടാൽ നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ഏജൻസി ആയി മാത്രം അധഃപതിക്കുകയുമാണ് ,സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു ഉദ്ഘാടനം ചെയ്യത പരിപാടിയിൽ ജില്ലാ പ്രസിഡന്റ് അമൽ ജോയ് അധ്യക്ഷനായി ,നിത കേളു ,ഹർഷൽ കൊന്നാടൻ , അനീഷ് മീനങ്ങാടി,മുത്ത് പഞ്ചാര ,ബിൻഷാദ് കെ ബഷീർ ,ജിബിൻ എം ടി , സുകന്യമോൾ,ഡിന്റോ ജോസ് ,രോഹിത് ബോധി ,വിഷ്ണു ,ആഷിക് വൈത്തിരി,ആഷിക് മൻസൂർ ,സുഹൈൽ കെപി ,ഹർഷൽ കെ ,ബേസിൽ സാബു എന്നിവർ നേതൃത്വം നൽകി

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള