കേരളത്തില്‍ ഡിജിറ്റല്‍ ആര്‍.സി ബുക്കുകള്‍ 2025 മാര്‍ച്ച് ഒന്ന് മുതല്‍ ലഭ്യമാകുമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു അറിയിച്ചു. ആര്‍.സി ബുക്ക് പ്രിന്റ് എടുത്ത് നല്‍കുന്നതിന് പകരമാണ് ഡിജിറ്റലായി നല്‍കുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍നിന്ന് ആര്‍.സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. മോട്ടര്‍ വാഹന വകുപ്പ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. ഇതോടൊപ്പം, എല്ലാ വാഹന ഉടമകളും ആര്‍.സി ബുക്ക് ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും ഗതാഗത കമ്മിഷണര്‍ നിര്‍ദേശിച്ചിരിക്കയാണ്. ഉടമസ്ഥാവകാശം മാറ്റുന്നതിനുള്‍പ്പെടെ ഇത് ഉപയോഗപ്പെടും. ഇത്തരത്തില്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ ഉടമയുടെ അനുവാദം കൂടാതെ ആര്‍ക്ക് വേണമെങ്കിലും വിവരങ്ങള്‍ മാറ്റാന്‍ കഴിയും. ആധാറില്‍ കൊടുത്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാല്‍ വാഹന ഉടമയ്ക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ സാധിക്കൂ.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്