പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടി ബിവ്കോ ഔട്ട് ലെറ്റ് പരിസരത്തുണ്ടായ കത്തിക്കുത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. പുൽപ്പള്ളി കളനാടിക്കൊല്ലി അരീക്കണ്ടി സെയ്ദ് മുഹമ്മദിന്റെ മകൻ റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ത്തിച്ചപ്പോഴേക്കും റിയാസ് മരണപ്പെട്ടു. സംഭവത്തിൽ മീനംകൊല്ലി സ്വദേ ശികളായ രഞ്ചിത്ത്, മണിക്കുട്ടൻ എന്നിവരെ പ്രതിചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







