ജയിലിലെ തടവുകാരുടെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുക, തടവുകാരുടെ ആത്മഹത്യകളുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെ ജയിലിൽ പാലിക്കേണ്ട പുതിയ നിർദ്ദേശങ്ങളുമായി ജയിൽ ഡിജിപി.
രാവിലെ ആറ് മണി മുതൽ രാത്രി എട്ട് വരെ തടവുകാരെ എഫ്എം റേഡിയോ കേൾപ്പിക്കുക, വ്യായാമം നിർബന്ധമാക്കുകയും അരമണിക്കൂറെങ്കിലും വെയിൽ കൊള്ളുന്നത് ഉറപ്പാക്കുകയും ചെയ്യുക.
കുടുംബാംഗങ്ങളുടെ ഫോൺ നമ്പറിലേക്ക് എണ്ണം നോക്കാതെ വിളിക്കാൻ അവസരം ഒരുക്കും, ഫോൺ വിളിക്കാതെ മാറി നിൽക്കുന്നവരെ വിളിക്കാൻ പ്രോത്സാഹിപ്പിക്കും.
തടവുകാരുമായി സാധാരണ രീതിയിൽ ഇടപഴകാനും അവരുടെ സുഖവിവരങ്ങൾ തിരക്കാനും സാധാരണ വേഷത്തിൽ ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസറെ നിയോഗിക്കണം.
സന്നദ്ധ സംഘടനകളുമായി ആലോചിച്ച് ആഴ്ചയിലൊരിക്കൽ കൗണ്സിലിംഗ് ക്ലാസ് നടത്തുന്നതിന് പാനൽ ഉണ്ടാക്കും.
എല്ലാ തടവുകാർക്കും തൊഴിൽ, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം, മാനസികാരോഗ്യ ചികിത്സ ആവശ്യമുള്ളവർക്ക് അത് ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ജയിൽ ഡിജിപി മുന്നോട്ട് വെച്ചിരിക്കുന്നത്.