മാനന്തവാടി :ധീര രക്തസാക്ഷികൾ ഷുഹൈബ് എടയന്നൂർ ഏഴാം രക്തസാക്ഷിത്വ ദിനവും പെരിയയിലെ കൃപേഷ്, ശരത് ലാൽ ആറാം രക്ത സാക്ഷിത്വ ദിനവും യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പുഷ്പാർചനയും അനുസ്മരണ സദസും വയനാട് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തിയും ആചരിച്ചു.പുഷ്പാർചനയും അനുസ്മരണ സദസും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ മാമ്പള്ളി ഉദ്ഘാടനം ചെയ്തു. രക്തദാന ക്യാമ്പ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ജേക്കബ് ഉദ്ഘാടനം ചെയ്തു.ജീവകാര്യണ്യ പ്രവർത്തകനും രക്തദാന മേഖലയിലെ നിറസാനിദ്യവും മാധ്യമ പ്രവർത്തകനുമായ ഷിനോജ് കെ.എം രക്തദാന സന്ദേശം കൈമാറി.നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് അധ്യക്ഷത വഹിച്ചു. ഷംസിർ അരണപ്പാറ,ഷെക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,അണ്ണൻ ആലക്കൽ,അഡ്വ.സുഹനാസ് തോട്ടിങ്ങൽ,ശ്രീജിത്ത് വാരാമ്പറ്റ,ജിനു സെബാസ്റ്റ്യൻ, എൽബിൻ മാത്യു,വിനീഷ് വി.സി,റാഷിദ് സ്രാക്കൽ,അജൽ തോമസ്,ഷിനു ജോൺ, സൽജു എടവക,നിസാം ചില്ലു,നിധിൻ ജോസഫ്,അജോ മാളിയേക്കൽ,തുടങ്ങിയവർ നേതൃത്വം നൽകി

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







