സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അംഗ സമാശ്വാസ പദ്ധതി പ്രകാരം വയനാട് ജില്ലയിലെ 18 പേർക്ക് 3.75 ലക്ഷം രൂപ അനുവദിച്ചു. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലെ 7 അംഗങ്ങൾക്കുള്ള ധനസഹായത്തിനുള്ള 1.30 ലക്ഷം രൂപയുടെ ചെക്ക് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തിണ്ടുമ്മൽ ബാങ്ക് സെക്രട്ടറിക്കു കൈമാറി.

സ്നേഹസ്മിതം കുടുംബ സംഗമം നടത്തി
മുട്ടിൽ: കുടുംബം സ്വർഗ്ഗ കവാടം എന്ന സന്ദേശവുമായി കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമിതി നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ എഡ്യു സെൻ്ററിൽ സ്നേഹസ്മിതം കുടുംബ സംഗമം നടത്തി. പ്രദേശത്തെ സീനിയർ അംഗങ്ങൾ ഒന്നിച്ച് സംഗമം







