ഓൺലൈൻ ലോൺ തട്ടിപ്പ് വ്യാപകം:ജാഗ്രത പാലിക്കണം

മൊബൈല്‍ ആപ്പ് വഴി വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ വലയില്‍ ദിനംപ്രതി നിരവധി പേരാണ് പെട്ടുപോകുന്നത്.ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ മൊബൈലിലെ മുഴുവന്‍ വിവരങ്ങളും കൈക്കലാക്കി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

ഇത്തരത്തിലുള്ള ഒമ്പത് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് വ്യക്തിഗത വായ്പ ലഭിക്കുമെന്ന് എസ്എംഎസ് സന്ദേശത്തില്‍ അറിയിക്കുന്നത്. സന്ദേഷത്തിലുള്ള ആ ലിങ്കില്‍ പ്രവേശിച്ചാല്‍ മറ്റ് ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആയിരിക്കും നിര്‍ദ്ദേശങ്ങള്‍.ആപ്ലിക്കേഷനുകളില്‍ പ്രവേശിക്കുന്നതോടെ മൊബൈലിലെ മുഴുവന്‍ വിവരങ്ങളും തട്ടിപ്പ് സംഘത്തില്‍ ലഭിക്കും.അമ്പലവയലിലെ ഒരു വീട്ടമ്മയും ഇവരുടെ കെണിയില്‍പെട്ടു.

ആദ്യം ലിങ്ക് ഡൗണ്‍ലോഡ് ചെയ്തത്തിനുശേഷം അക്കൗണ്ട് നമ്പര്‍ കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. അക്കൗണ്ട് നമ്പര്‍ കൊടുത്തപ്പോള്‍ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപ കയറുകയും ഒരാഴ്ച പിന്നിട്ടപ്പോള്‍ ഇത് ആറായിരം രൂപയായി മടക്കി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുക തിരികെ നല്‍കേണ്ട ദിവസമാണ് ഈ കാര്യങ്ങളെല്ലാം വീട്ടമ്മ അറിയുന്നത്വീട്ടമ്മ പണം തിരികെ നല്‍കാന്‍ മണിക്കൂറുകള്‍ വൈകിയപ്പോഴേക്കും
ആദ്യഘട്ടത്തില്‍ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഫോണ്‍ അറ്റന്‍ഡ് ചെയ്യാതായപ്പോള്‍ വാട്‌സപ്പ് സന്ദേശങ്ങളും വരാന്‍ തുടങ്ങി. വാട്‌സാപ്പ് സന്ദേശങ്ങളും അറ്റന്‍ഡ് ചെയ്യാതെ ഇരുന്നപ്പോള്‍ വീട്ടമ്മയുടെ പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി വീട്ടമ്മയുടെ ഫോട്ടോ അടക്കം പ്രചരിപ്പിക്കുന്ന പരിപാടികളും സംഘം തുടങ്ങി.

തട്ടിപ്പ് സംഘം ആവശ്യപ്പെട്ട പണം അവരുടെ അക്കൗണ്ടിലേക്ക് മാറ്റി കൊടുത്തതിനുശേഷവും ഭീഷണിപ്പെടുത്തു കയാണ് മാത്രവുമല്ല വീട്ടമ്മയുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റും തട്ടിപ്പുസംഘത്തെ വീട്ടമ്മ കബളിപ്പിച്ചതായി കാണിച്ചുകൊണ്ട് മെസ്സേജും അയച്ച് നിരന്തരം ഉപദ്രവിക്കുകയുണ്ടായി എന്നാണ് വീട്ടമ്മയുടെ പരാതി. സഹികെട്ട് വീട്ടമ്മ ഒടുവില്‍ പോലീസിന് പരാതി നല്‍കാന്‍ തയ്യാറാവുകയാണ്. ഇത്തരത്തില്‍ തന്നെ 6000 രൂപ വായ്പയെടുത്ത് എണ്‍പതിനായിരം രൂപ വരെ തിരിച്ചടയ്ക്കണമെന്ന അവസ്ഥയിലെത്തിയ ചുള്ളിയോട് സ്വദേശിയും ഉണ്ട്.

മൊബൈലില്‍ കാണുന്ന ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പണം ലോണായി ലഭിക്കുമെന്ന് വിവരം അറിയുമ്പോള്‍ ലോണ്‍ എടുക്കുന്നവര്‍ അറിയുന്നില്ല ഈ തട്ടിപ്പ് സംഘത്തിന്റെ ചതിക്കുഴിയില്‍ ആണ് അവര്‍ അകപെടുന്നതെന്ന് .

ഫീലിംഗ് ട്രാപ്പ്ഡ്! വിദേശത്ത് വെച്ച് നിങ്ങളുടെ പാസ്പോർട്ട് നഷ്ടമായാൽ എന്ത് ചെയ്യും?

വിദേശ യാത്ര എന്നത് പലരുടെയും സ്വപ്നമാണ്. പുതിയ സംസ്കാരങ്ങൾ, വ്യത്യസ്തമായ രുചികൾ, കാണാ കാഴ്ചകൾ, സാഹസികതകൾ എന്നിവയാൽ നിറഞ്ഞ ആവേശകരമായ അനുഭവമാണ് ഓരോ വിദേശ യാത്രകളും സമ്മാനിക്കുക. എന്നാൽ, തീർത്തും അപരിചിതമായ ഒരു സ്ഥലത്ത്

അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്.

തിരുവനന്തപുരം: അപകടാവസ്ഥയിലായ ആശുപത്രി കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാന്‍ ആരോഗ്യ വകുപ്പ്. ആശുപത്രി കെട്ടിടങ്ങളുടെ സ്ഥിതിവിവരം ശേഖരിക്കാനാണ് നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തരമായി വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യ ഡയറക്ടറാണ്

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒൻപതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ്

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി; കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: പാലക്കാട് നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിയായ 38 കാരിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്ക് കൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രം പിറന്നു; ഇംഗ്ലണ്ടിനെതിരെ വമ്പൻ ജയവുമായി ഗില്ലും സംഘവും

രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ. 336 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്. 607 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 262 റൺസിന് പുറത്തായി. ആറ് വിക്കറ്റ് നേടിയ ആകാശ് ദീപാണ്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.