കല്‍പ്പറ്റ: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടര്‍ച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവു ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. വൈകിയ വേളയില്‍ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഇടപെടരുതെന്നു കാണിച്ച് സംസ്ഥാന സര്‍ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ