പ്ലാസ്മ ചികിത്സ നടപടികൾ ജില്ലയിൽ ഊർജ്ജിതമാക്കി

കൊവിഡ് ബാധിതര്‍ക്ക് പ്ലാസ്മ ചികിത്സയ്ക്കായി കൊവിഡ് വന്ന് ഭേദമായവരില്‍ നിന്നും രക്തം സ്വീകരിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തില്‍ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് രക്തം സ്വീകരണം. ഇതുവരെ ജില്ലയില്‍ കൊവിഡ് രോഗം ഭേതമായ 150 പേരില്‍ നിന്നുമാണ് ജില്ലയില്‍ രക്തം സ്വീകരിച്ചത്.

കൊവിഡ് രോഗം ഗുരുതരമായവര്‍ക്ക് പ്ലാസ്മ ചികിത്സ നല്‍കുന്നതിനായാണ് രോഗം ഭേതമായവരില്‍ നിന്നും രക്തം സ്വീകരിക്കുന്നത്. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിലാണ് രക്തം സ്വീകരിക്കുന്നത്. ഇതുവരെ ജില്ലയില്‍ 150 പേരില്‍ നിന്നുമാണ് രക്തം സ്വീകരിച്ചത്. ഇതില്‍ നിന്നുള്ള പ്ലാസ്മ ഉപയോഗിച്ച് 57 പേരില്‍ ചികിത്സയും നടത്തി. രക്തം സ്വീകരിക്കുന്നതിന്റെ ഭാഗമായി ബത്തേരി ജേസീസിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ 25-ാളം പേര്‍ രക്തദാനം നടത്തി. രോഗം വന്ന ഭേതമായവരില്‍ 28 ദിവസം മുതല്‍ നാല് മാസം വരെ കാലയളവിനുള്ളിലുള്ളവരില്‍ നിന്നുമാണ് രക്തം സ്വീകരിക്കുന്നത്. ഇതുവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മാത്രമായിരുന്നു പ്ലാസ്മ ചികിത്സാര്‍ത്ഥം രക്തം സ്വകരിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ഗവ. ആശുപത്രികളില്‍ രക്തം ദാനംചെയ്യാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബത്തേരിയില്‍ നടന്ന ക്യാമ്പിന് ഡോ. ബിനിജ, ജേസിസ് പ്രസിഡണ്ട് മേബിള്‍ അബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോ​ഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദ‍ർശനം നടത്തിയില്ലെന്ന

ബഷീർ അനുസ്മരണം നടത്തി.

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി. സ്കൂളിൽ ബഷീർ അനുസ്മരണം നടത്തി. മുൻ അധ്യാപിക മേരി ജോർജ്ജ് ഉദ്ഘാടനം ചെയ്തു . ലഹരിവിരുദ്ധ പതിപ്പ് നേർവഴി എഫ്.സി.സി. കോൺവെന്റ് മദർ സുപ്പീരിയർ സി.ബെറ്റ്സി പ്രകാശനം ചെയ്തു.

റോഡ് സംസ്ക്കാരിക കൂട്ടായ്മയും ജനസദസ്സുകളും സംഘടിപ്പിക്കും:റാഫ്

ബത്തേരി : കൊല്ലം തോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേർ ഗുരുതരമായി പരിക്കുപറ്റി കഴിയുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ നമുക്ക് കഴിയണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം.അബ്ദു അഭിപ്രായപ്പെട്ടു.

കർണാടകയിൽ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു.

പിണങ്ങോട്: കർണാടകയിലെ ഉണ്ടായ വാഹനാപകടത്തിൽ പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു. പിണങ്ങോട് വാഴയിൽ മുഹമ്മദ് റഫാത്ത് (23) ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ ഗുണ്ടൽപേട്ട് ബേഗൂരിൽ വെച്ചാ യിരുന്നു സംഭവം. റഫാത്ത് ഓടിച്ച ബൈക്ക്

കോഴിമുട്ട, പാല്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക ഗ്രാമപഞ്ചായത്ത് പരിധികളിലെ അങ്കണവാടികളിലേക്ക് കോഴിമുട്ട, പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 18 ഉച്ചയ്ക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.