കൽപ്പറ്റ: മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷംവിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശി യായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്മോൻ (37)നെയാണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്‌ദമായി പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായി രുന്നു തട്ടിപ്പ്. 85000 രൂപയാണ് ഇയാൾ തട്ടിയത്. ആൾമാറാട്ടം നടത്തി മാട്രിമോ ണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്‌സ്ആപ്പ് വഴിയും യുവതിയെയും ബന്ധുക്കളേയും ബന്ധപ്പെട്ട് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. ശേഷം പല വിധങ്ങളിൽ പ്രലോഭിപ്പിച്ച് ജനുവരി മാസത്തിൽ പലപ്പോഴായി യുവതിയിൽ നിന്നും ഓൺലൈൻ ബാങ്കിംഗ് വഴി 85000 രൂപ കൈക്കലാക്കി ഇയാൾ തട്ടിപ്പ് നടത്തുകയായിരുന്നു.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി
സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ് കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി