‘കൂടെയുണ്ട് എടവക’ രോഗീ ബന്ധൂ സംഗമം ശ്രദ്ധേയമായി

മാനന്തവാടി :
രോഗവും പ്രായാധിക്യവും തളർത്തിയവർക്ക് ആശ്വാസത്തിൻ്റെയും ആനന്ദത്തിൻ്റേയും വേദിയായി മാനന്തവാടി പഴശ്ശി പാർക്കിലെ രോഗീ ബന്ധു സംഗമം.
എടവക ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായാണ് ‘കൂടെയുണ്ട് എടവക’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.
എടവക ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിലുള്ള കിടപ്പു രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുത്തു. രോഗികളുടെയും ബന്ധുക്കളുടെയും സംഘാടകരുടെയും കലാപരിപാടികൾ, അനുഭവങ്ങൾ പങ്കു വെക്കൽ, സ്നേഹവിരുന്ന്, ഉപഹാര സമർപ്പണം തുടങ്ങിയവ നടന്നു. സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ വാഹനങ്ങൾ രോഗികളുടെ വീട്ടിലേക്ക് അയച്ച് അവരെയും കൂട്ടിരിപ്പ് കാരെയും രാവിലെ പഴശ്ശി പാർക്കിൽ എത്തിക്കുകയായിരുന്നു. വൈകിട്ടോടെ തിരികെ വീട്ടിലും എത്തിച്ചു. രോഗികൾക്ക് പാർക്കിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കി. സുമസ്ക്കരായ ആളുകളോടൊപ്പം സമയം ചിലവഴിക്കാനും കലാവിരുന്ന് ആസ്വദിക്കാനും പാർക്ക് സന്ദർശിക്കാനും കഴിഞ്ഞത് രോഗികൾക്ക് ഏറെ ആഹ്ലാദകരമായി.
ഡി.പി.എം. ഡോ.സമീഹ സെയ്തലവി സംഗമം ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷത വഹിച്ചു. ഉപഹാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗിരിജ സുധാകരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ,ഗ്രാമപഞ്ചായത്ത്ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ആയാത്ത്, എടവക എഫ്. എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. കെ.സി. പുഷ്പ, ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ജില്ലാ പാലിയേറ്റീവ് കോർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് അസൈനാർ പനമരം, പഞ്ചായത്ത് അംഗങ്ങളായ എച്ച്.ബി. പ്രദീപ്, എംപി. വത്സൻ എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് വൊളണ്ടിയർമാർ, ദ്വാരക ഗവ പോളിടെക്നിക്കിലെ എൻ എസ് എസ് വളണ്ടിയർമാർ, ആശാവർക്കർമാർ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ജനപ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.
എടവക പാലിയേറ്റീവ് യൂണിറ്റിന് വീൽചെയറുകൾ നൽകിയ അസ്മ പായോട് ,ആലിയ കമ്മോം, പാലിയേറ്റീവ് രോഗീബന്ധു സംഗമത്തിന് വർഷങ്ങളായി ഭക്ഷണം നൽകിവരുന്ന ദ്വാരക മന്ന ഹോട്ടൽ ഉടമ ബിജു എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഗമത്തിനെത്തിയ എല്ലാ രോഗികൾക്കും ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലിയേറ്റീവ് പരിചരണ വിഭാഗത്തിന് നൽകുന്ന തുക ചടങ്ങിൽ വച്ച് കൈമാറി.

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.