സ്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ തന്നെ ഉത്സവമായി മാറുന്നു എന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി. പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിന്റെ വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. സ്കൂൾ മാനേജർ റവ.ഫാദർ ജോയ് പുല്ലങ്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അസിസ്റ്റന്റ് മാനേജർ റവ.ഫാദർ അനെറ്റ് കൊച്ചുമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖമറുന്നിസ, മെമ്പർ റോസമ്മ ബേബി, ബി ആർ സി ട്രെയിനർ റിൻസി ഡിസൂസ, പിടിഎ പ്രസിഡണ്ട് ഷിജോ, എം പി ടി എ പ്രസിഡണ്ട് സുമിത്ര, സിസ്റ്റർ ലിനറ്റ് എന്നിവർ പ്രസംഗിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കോൺവോക്കേഷൻ സെറിമണി നടത്തി. തുടർന്ന് കുട്ടികളുടെ വർണ്ണാഭമായ കലാവിരുന്ന് വാർഷികാഘോഷങ്ങൾക്ക് കൊഴുപ്പേകി.

സൗജന്യ വയറിങ് പരിശീലനം
മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.







