മുട്ടിൽ:
കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ പ്രഥമ “സ്വരാജ് ” മാധ്യമ ട്രോഫി
കരസ്ഥമാക്കിയ മാധ്യമപ്രവർത്തകൻ സുർജിത് അയ്യപ്പത്തിനു വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകി.
മുട്ടിൽ കോപ്പർ കിച്ചൻ ഹാളിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.
സന്തോഷ് കുമാർ എം,
ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ നാസർ തുടങ്ങിയവർ സംബന്ധിച്ചു. 24 ന്യൂസിന്റെ വയനാട് റിപ്പോർട്ടർ ആണ് സുർജിത്ത് അയ്യപ്പത്ത്. ഗുരുവായൂരിൽ തദ്ദേശ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി എം ബി രാജേഷ് ആണ് സുർജിത്തിന് പുരസ്കാരം സമ്മാനിച്ചത്

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ