പോരാട്ട വീഥിയിൽ സുവർണ്ണ ജൂബിലി നിറവിൽ എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: സിവിൽ സർവീസ് മേഖലയിൽ അവകാശ സമര പോരാട്ടങ്ങളുടെ അമ്പതാണ്ടുകൾ പൂർത്തീകരിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ . സുവർണ്ണ ജൂബിലിയുടെ സന്ദേശം ഉൾക്കൊള്ളിച്ച് സത്യമേവ ജയതേ എന്ന പേരിൽ മുട്ടിൽ മുതൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ വരെ പദയാത്ര സംഘടിപ്പിച്ചു.

കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റ് അഡ്വ ടി. സിദ്ദിഖ് എം.എൽ.എ ജാഥാ ക്യാപ്റ്റൻ കെ.റ്റി.ഷാജിക്ക് പതാക കൈമാറി ആരംഭിച്ച പദയാത്ര ഡി. സി സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡൻ്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി, സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസ്, കെ.ബി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ദിലീപ്കുമാർ, സജി ജോൺ, ഇ.എസ്.ബെന്നി, ടി.അജിത്ത്കുമാർ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, പി.എച്ച് അഷറഫ്ഖാൻ, എൻ.വി. അഗസ്റ്റിൻ, ഇ.വി.ജയൻ, എം. നസീമ, ശരത് ശശിധരൻ, എം.വി.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.