മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാര്യമ്പാടി കണ്ണാശുപത്രി , എം ഡി സി ലാബ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി.
എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ഷിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. എം ഡി സി ലാബ് മാനന്തവാടിയുടെ എംഡി സി.ടി. യൂസഫ്, കാര്യമ്പാടി കണ്ണാശുപത്രി മെഡിയ്ക്കൽ ഓഫിസർ ഡോ. വിന്നി ജോയി, പ്രധാനാധ്യാപിക ബിന്ദു ലക്ഷ്മി,
സംഘാടകസമിതി ചെയർമാൻ അഷ്റഫ് മച്ചഞ്ചേരി, ജനറൽ കൺവീനർ കെ. ആർ.സദാനന്ദൻ, സ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജി.കെ. മാധവൻ, പിടിഎ പ്രസിഡൻ്റ് അബ്ദുൽ സലാം, കെ.ജി. ബിജു, സുധീർ മാങ്ങാടി, ആവ പാണ്ടിക്കടവ്, കെ.ആർ. ജയപ്രകാശ്, കെ.സി. ചന്ദ്രൻ, എ.പി. നാസർ, ഉസ്മാൻ ചെല്ലട്ട, എം.പി. വത്സ, കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.
മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ