സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്തതിന് പിന്നാലെ ഭർത്താവ് പിന്മാറി? കായംകുളത്ത് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ

ആലപ്പുഴയില്‍ വീട്ടമ്മയെ വാടക വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തില്‍ രാജേശ്വരിയമ്മയെ (48) യാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഭർത്താവ് ശ്രീവത്സൻ പിള്ളയെ (53) കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

സാമ്ബത്തിക ബാധ്യതയെത്തുടർന്ന് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചതായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം വൈകിട്ടോടെയാണ് ഇരുവരും ജീവനൊടുക്കുവാൻ ശ്രമിച്ചത്. രാജേശ്വരിയമ്മയുടെ നിര്‍ദേശത്തെ തുടർന്ന് ഭർത്താവ് ഇവരുടെ കഴുത്തില്‍ ഷാള്‍ മുറുക്കി. എന്നാല്‍ ഭാര്യയുടെ കഴുത്തു മുറുക്കിയപ്പോള്‍ വായില്‍ നിന്നും രക്തം വരുന്നത് കണ്ട് ഭയപ്പെട്ട ശ്രീവത്സൻ ആത്മഹത്യ ശ്രമത്തില്‍നിന്ന് പിന്മാറി. തുടർന്ന് ഇരുവരും വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച്‌ റോഡില്‍ എത്തിയെങ്കിലും ഭയന്ന് പിന്തിരിഞ്ഞു. തുടർന്ന് വീണ്ടും വീട്ടിലെത്തി മുമ്ബ് തീരുമാനിച്ചതുപ്രകാരം ഷാള്‍ കഴുത്തില്‍ കുരുക്കി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഭാര്യ മരിച്ചതോടെ ഭയന്നുപോയ ശ്രീവത്സൻ പിള്ള വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇവരുടെ രണ്ടു പെണ്‍മക്കള്‍ പൂനയില്‍ ജോലി ചെയ്തു വരികയാണ്. ശ്രീവത്സൻ പിള്ളയും രാജേശ്വരിയമ്മയും മാത്രമാണ് വീട്ടിലുള്ളത്. രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് ഇവർ രാത്രികാലങ്ങളില്‍ ചിലവഴിക്കുന്നത്. ഇവിടേക്ക് രാത്രിയില്‍ എത്താത്തിതിനെ തുടർന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ വാടകവീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് പൊലീസില്‍ പരാതി നല്‍കി. ശ്രീവത്സണ്‍പിള്ളയുടെ മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ കായംകുളം പൊലീസ് ഇയാളെ വെട്ടിക്കോട്ട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. വർഷങ്ങള്‍ക്കു മുൻപ് ഉണ്ടായ വാഹനാപകടത്തില്‍ ശ്രീവത്സൻ പിള്ളയ്ക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും അതേ തുടർന്ന് ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായും ബന്ധുക്കള്‍ പറയുന്നു.

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാരോക്കടവ്, മൈലാടുംകുന്ന്, കാജ, പുളിഞ്ഞാല്‍, വെള്ളമുണ്ട റോഡ്, പി.കെ.കെ ബേക്കറി, ഇണ്ടേരിക്കുന്ന്, വാളേരി പ്രദേശങ്ങളില്‍ നാളെ (ഒക്ടോബര്‍ 7) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി.

മുട്ടില്‍:- മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി . പലസ്തീന്‍ ജനതയോട് എന്നും അനുകൂല നിലപാട് സ്വീകരിച്ച രാഷ്ട്രിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും അവിടുത്തെ ജനങ്ങള്‍ക്ക്

ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍

ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.