വെള്ളമുണ്ട: വിവാഹ വാഗ്‌ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക്
മുങ്ങിയ പ്രതി പിടിയിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49)നെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. 1993 ൽ യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴി ഞ്ഞു വരികയായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെ ടുവിച്ചിരുന്നു. നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് ഇയാൾ വലയിലാകുന്നത്. വെള്ളമുണ്ട എസ്.എച്ച്.ഓ ടി.കെ മിനിമോളിന്റെ നേത്യ ത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീ സർ മുഹമ്മദ് നിസാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







