സ്വർണ്ണ കുതിപ്പ് തുടരും; 10 ഗ്രാമിന് ഒന്നേകാൽ ലക്ഷം രൂപ വില വരും: വിദഗ്ധരുടെ പ്രവചനം ഇങ്ങനെ…

വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.ഇക്കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വലിയ നേട്ടമാകുമെന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

രണ്ട് വര്‍ഷം കൊണ്ട് പത്ത് ഗ്രാം സ്വര്‍ണത്തിന്‍റെ വില 1.25 ലക്ഷം വരെ എത്തുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തല്‍. നിക്ഷേപകര്‍ കൂടിയതോടെ സ്വര്‍ണ വില ഔണ്‍സിന് 3200 ഡോളര്‍ എന്ന സ്വപ്‌ന സംഖ്യയിലേക്ക് എത്തിച്ചേരുമെന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമായ യുബിഎസ് പ്രവചിക്കുന്നത്. ഇക്കൊല്ലം സ്വര്‍ണ വില ഔണ്‍സിന് 3000 ഡോളറിലെത്തുമെന്നും ഇവര്‍ പറയുന്നു. കേന്ദ്ര ബാങ്കുകളും മറ്റും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്.

ട്രംപ് ഭരണകൂടത്തിന്‍റെ പുത്തന്‍ നികുതി നിര്‍ദ്ദേശങ്ങളും സ്വര്‍ണത്തിന്‍റെ വില വര്‍ധിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആഗോള വാണിജ്യ രംഗത്ത് വലിയ വെല്ലുവിളികളാണ് ട്രംപിന്‍റെ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ കൊണ്ടു വരിക. നിലവില്‍ രാജ്യത്ത് പത്ത് ഗ്രാമിന് 87,000 എന്നതാണ് വിലയെന്ന് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് മേധാവി അനുജ് ഗുപ്‌ത പറഞ്ഞു.

ഇതും ഭേദിച്ച്‌ സ്വര്‍ണവില മുന്നേറാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിക്ഷേപകര്‍ കൂടുതല്‍ കരുതല്‍ പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. ദീര്‍ഘകാലത്തേക്ക് സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെങ്കിലും ഹ്രസ്വകാലത്തേക്കുള്ള നിക്ഷേപത്തില്‍ ചില ലാഭമെടുക്കലുകള്‍ ഉണ്ടാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.