രണ്ട് ലക്ഷം രൂപ വരെ ശമ്പളം; അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യാൻ താല്‍പര്യമുണ്ടോ? ഈ രണ്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരില്‍ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 91.6 ബില്യണ്‍ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്.അത്തരത്തില്‍ ചർച്ചയായതാണ് അംബാനിയുടെ മുംബയിലെ ആഡംബര വസതിയായ ആന്റിലിയ. 15,000 കോടി മൂല്യമുളള ആന്റിലിയയുടെ വിശേഷങ്ങള്‍ അറിയാത്തവർ ചുരുക്കമായിരിക്കും.

ഇവിടെയാണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്.എങ്ങനെയാണ് അംബാനിമാർ ആഡംബര വസതിയില്‍ ജോലി ചെയ്യാൻ ആളുകളെ തിരഞ്ഞെടുക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ശമ്ബളം ദശലക്ഷക്കണക്കിന് വരുമെന്നാണ് റിപ്പോർട്ടുകള്‍. കോർപറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ തന്നെയാണ് ഇവർക്കും ലഭിക്കുന്നത്. ആന്റിലിയയില്‍ 600 നും 700നുമിടയില്‍ ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

അടുത്തിടെ മുകേഷ് അംബാനിയുടെ ഡ്രൈവർക്ക് ലഭിക്കുന്ന ശമ്ബളത്തെക്കുറിച്ച്‌ ചില മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിമാസം രണ്ട് ലക്ഷം രൂപ വീതമാണ് ശമ്ബളം. അതായത് ഒരു വർഷം 24 ലക്ഷം രൂപ വരെ ശമ്ബളം ഡ്രൈവർക്ക് ലഭിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ സുരക്ഷാ ജീവനക്കാർക്ക് പ്രതിമാസം 14,536 മുതല്‍ 55,869 രൂപ വരെ ശമ്ബളം ലഭിക്കും. ഇത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്ബളത്തേക്കാള്‍ കൂടുതലാണ്.

അംബാനിയുടെ ആഡംബര വസതിയില്‍ ജോലി ലഭിക്കുന്നതിന് പരീക്ഷയും അഭിമുഖവും പാസാകേണ്ടത് കർശന വ്യവസ്ഥയുണ്ടെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉദാഹരണത്തിന് ഒരു ഷെഫിന്റെ തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെങ്കില്‍ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് മികച്ച ശമ്ബളത്തോടൊപ്പം ആരോഗ്യ ഇൻഷുറൻസുകളും ലഭ്യമാണ്. ജീവനക്കാരുടെ തൊഴില്‍ മികവിനനുസരിച്ച്‌ ശമ്ബള വർദ്ധനവും ആന്റിലിയയില്‍ നടപ്പിലാക്കും.

നഴ്‌സ് നിയമനം

മുട്ടില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയര്‍ യുണിറ്റിലേക്ക് നഴ്‌സിനെ നിയമിക്കുന്നു. എ.എന്‍.എം/ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, ബി.സി.സി.പി.എന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്യൂട്ടര്‍ നിയമനം

ഗവ നഴ്‌സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കെ.എന്‍.എം.സി രജിസ്‌ട്രേഷനാണ് യോഗ്യത. ഉദ്യോഗാത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഓഗസ്റ്റ് 26 ന് രാവിലെ 10.30 ന് കോളെജ് ഓഫീസില്‍

ഹിന്ദി അധ്യാപക നിയമനം

മൂലങ്കാവ് ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജൂനിയര്‍ ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന്

അധ്യാപക നിയമനം

മുട്ടില്‍ ഡബ്യൂ.എം.ഒ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി വിഭാഗത്തില്‍ ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 25 നകം wayanadorphanage@gmail.com ല്‍ ബയോഡാറ്റ നല്‍കണം.

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം ബ്ലോക്ക്പഞ്ചായത്തിന് കീഴിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍/ഏജന്‍സികളില്‍ നിന്നും ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ etenderskerala.gov.in ല്‍ ലഭിക്കും. ഫോണ്‍- 04935 220282

ടെന്‍ഡര്‍ ക്ഷണിച്ചു

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് ബൊലോറോ / തത്തുല്യ വാഹനം ലഭ്യമാക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 30 ഉച്ചയ്ക്ക് ഒന്നിനകം പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.