പരീക്ഷ പേടിയിലാണോ..? ഇക്കാര്യം ശ്രദ്ധിക്കാം…

മാര്‍ച്ചിലേക്ക് കടക്കാൻ ഒരാഴ്ച മാത്രമാണുള്ളത്. പരീക്ഷാ ചൂടിലാണ് കുട്ടികള്‍. മികച്ച പ്രകടനം നടത്താന്‍ ഉറക്കമിളച്ച്‌ പഠിക്കുന്നതൊക്കെ അംഗീകരിക്കാം. പക്ഷേ ടെന്‍ഷനടിച്ച്‌ പഠിച്ചതു കൂടി മറന്നുപോകരുത്. ചില നല്ല ശീലങ്ങള്‍ ശീലിച്ചാല്‍ പേടിയും ടെന്‍ഷനുമൊക്കെ മാറ്റാം. അതൊന്നു പറഞ്ഞുതരാം. ആദ്യമേ പറയട്ടെ ഭക്ഷണം ഒഴിവാക്കിയുള്ള പഠനം ശരിയല്ല. നല്ലതുപോലെ നിങ്ങള്‍ ഉറങ്ങണം.. അതുപോലെ ആഹാര കാര്യത്തിലും വിട്ടുവീഴ്ച ചെയ്യരുത്. മറ്റൊന്ന് ചിലര്‍ക്കൊക്കെ അല്പം മടിയാണെങ്കിലും വ്യായാമം ചെയ്യുന്നതും മികച്ച കാര്യമാണ്. പരീക്ഷാപേടി കുറയും ഓര്‍മശക്തിയും ശ്രദ്ധയും ഉന്മേശവും കൂടുകയും ചെയ്യും. പരീക്ഷയെ എങ്ങനെ നേരിടുമെന്ന പേടിയും സമ്മര്‍ദ്ദവുംമൂലം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കൂടും. ഇത് പഠനശേഷിയെ ബാധിക്കും. തുടര്‍ന്ന് പിന്നെ പറയേണ്ടല്ലോ പരീക്ഷയെ തന്നെ നല്ലരീതിയില്‍ ബാധിച്ചേക്കാവുന്ന പ്രശ്‌നമായി തീരും. ടെന്‍ഷനടിച്ച്‌ പഠിച്ചത് കൂടി മറന്നുപോകുമെന്നത് ഉറപ്പല്ലേ… ഉറക്കം അത് മസ്റ്റാണ്. തലച്ചോറിന് പഠിച്ചതെല്ലാം ഓര്‍ത്തെടുക്കാന്‍ നല്ല ഉറക്കം അനിവാര്യമാണ്. ഉറക്കം കൃത്യമാണെങ്കില്‍ തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിയെ ഉന്മേഷത്തിലാക്കുകയും ഓര്‍മശക്തി നിലനിര്‍ത്താനും കഴിയും. ആഴത്തിലുള്ള ഉറക്കമാണ് വേണ്ടത്. ഇത് ഓര്‍മശക്തിയുടെ കേന്ദ്രമായ ഹിപ്പോ ക്യാമ്പസിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാക്കുകയും ചെയ്യും. ഉറക്കമില്ലായ്മയും ഇതിന്റെ പ്രവര്‍ത്തനത്തിനെ ബാധിക്കുന്നതിനൊപ്പം കോര്‍ട്ടിസോളിന്റെ ഉല്പാദനത്തിന് കാരണമാകുകയും ചെയ്യും. പരീക്ഷാ കാലത്ത് ജങ്ക് ഫുഡിനോട് പറയേണ്ടത് *നോ* എന്നൊരൊറ്റ വാക്കാണ്. തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭക്ഷണങ്ങളാവണം കഴിക്കേണ്ടത്. ഒമേഗ-3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമായ കൊഴുപ്പുള്ള മത്സ്യം, വാല്‍നട്ട്, ഫ്‌ലാക്‌സ് സീഡുകള്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണവും നല്ലതാണ്. പരീക്ഷാ സമയത്തെന്ത് വ്യായാമം എന്ന് ചോദിക്കരുത്. വൈജ്ഞാനിക പ്രകടനം വര്‍ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമാണ് വ്യായാമം. ഓട്ടം, നീന്തല്‍, സൈക്ലിംഗ് എന്നീ എയറോബിക് വ്യായാമങ്ങള്‍ തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം പുറത്തുവിടാന്‍ സഹായിക്കുന്നു. ഇത് പഠനത്തെയും ഓര്‍മ്മശക്തിയെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രോട്ടീനാണ്. 10 മിനിറ്റ് നടത്തം പോലും മികച്ച വ്യായാമമാണ്.

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച; പ്രതീക്ഷയോടെ ലോകം

ഗാസ സമാധാന കരാറില്‍ ഈജിപ്തില്‍ നിര്‍ണായക ചര്‍ച്ച. ബന്ദി മോചനത്തിനും പലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനുമാണ് ആദ്യ പരിഗണന. ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫടക്കം പങ്കെടുക്കുന്ന ചര്‍ച്ചയില്‍ യുദ്ധം അവസാനിപ്പിക്കാനുളള

പ്രവാസികൾക്ക് തിരിച്ചടി, സ്വദേശിവത്ക്കരണം കൂടുതൽ ശക്തമാക്കാൻ പുതിയ നിയമങ്ങളുമായി ഒമാൻ

ഒമാനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ ശക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദേശ സ്ഥാപനങ്ങളും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നണ് പുതിയ നിര്‍ദേശം. പുതിയ നിയമ പ്രകാരം ചെറിയ കമ്പനികളും സ്വദേശിവത്ക്കരണത്തിന്റെ പരിധിയില്‍

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ അസലുമായി ഒക്ടോബർ 13 ന്

മാനന്തവാടി നഗരസഭ കേരളോത്സവം; വിളംബര ജാഥ നടത്തി.

മാന്തന്തവാടി:നഗരസഭ കേരളോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് വിളംബരം ജാഥ നടത്തി. മാനന്തവാടി നഗരസഭ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ

തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം ചെയ്ത് എ.ഡി.എം കെ ദേവകി പറഞ്ഞു. റിട്ടേണിങ്

‘ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’; നിർദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്കു വേണ്ടി മരുന്ന് നല്‍കരുതെന്ന് ആരോഗ്യ വകുപ്പ്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്നു നൽകാൻ പാടില്ല. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.