സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില് (കിക്മ) എം.ബി.എ. (ഫുള്ടൈം) പ്രവേശനത്തിന് മാര്ച്ച് 12 ന് രാവിലെ 10മുതല് കരണി സഹകരണ പരിശീലന കേന്ദ്രത്തില് അഭിമുഖം നടത്തും. കേരള സര്വ്വകലാശാല, എ.ഐ.സി.റ്റിയുടെ അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്സര കോഴ്സില് ഫിനാന്സ്, മാര്ക്കറ്റിങ്, ഹ്യൂമന് റിസോഴ്സ്, ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ് എന്നിവയില് സ്പെഷലൈസേഷന് അവസരം ലഭിക്കും. സഹകരണ മേഖലയില് പ്രവര്ത്തിക്കുന്നവരുടെ ആശ്രിതര്, ഫിഷറീസ് സ്കോളര്ഷിപ്പിന് അര്ഹതയുളള വിദ്യാര്ത്ഥികള് എന്നിവര്ക്ക് പ്രത്യേക സീറ്റ് സംവരണം ഏര്പ്പെടുത്തിയിട്ടുണ്ട്. എസ്.സി/ എസ്.റ്റി വിഭാഗകാര്ക്ക് നിബന്ധനകള്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50 ശതമാനം മാര്ക്കില് കുറയാത്ത അംഗീകൃത സര്വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ.മാറ്റ്/ സി.മാറ്റ് / ക്യാറ്റ് പരീക്ഷകള്ക്ക് തയ്യാറെടുക്കുന്നവര്ക്ക് അഭിമുഖത്തില് പങ്കെടുക്കാം. കൂടുതല് വിവരങ്ങള് www.kicma.ac.in ല് ലഭിക്കും. ഫോണ് 8281743442, 8547618290.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







