പഞ്ചസാരയുടെ അമിത ഉപയോഗത്തിന്റെ അപകടങ്ങള്‍

മിക്കവരുടെയും ഇഷ്ട ഭക്ഷ്യവസ്തുവാണ് ഷുഗർ. കാപ്പി, ചായ, ബിസ്കറ്റ്, സ്വീറ്റ്സ്, കേക്ക്, ഡെസേർട്ട് തുടങ്ങി പല ഭക്ഷ്യസാധനങ്ങളിലും നാം മധുരത്തിനുവേണ്ടി പഞ്ചസാര ഉപയോഗിക്കുന്നു. പഞ്ചസാരയുടെ രാസനാമം സുക്രോസ് എന്നാണ്. പഞ്ചസാരയുടെ അമിതഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. കരിമ്പില്‍ നിന്നാണ് പഞ്ചസാര ലഭ്യമാകുന്നത്. ഫാക്റ്ററിയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പഞ്ചസാര ഉല്പാദിപ്പിക്കുമ്പോള്‍ കരിമ്പിലെ മധുരം ഒഴികെയുള്ള എല്ലാ പോഷകങ്ങളും നീക്കപ്പെടുന്നു. ഇതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. പഞ്ചസാരയില്‍ കാലറി ധാരാളം അടങ്ങിയിരിക്കുന്നു. ശരീരം ഉപയോഗിച്ച്‌ മിച്ചം വരുന്ന കാലറി കൊഴുപ്പായി ശരീരത്തില്‍ സൂക്ഷിക്കപ്പെടുന്നു. കൂടുതല്‍ പഞ്ചസാര കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടുകയും പാൻക്രിയാസില്‍നിന്ന് കൂടുതല്‍ ഇൻസുലിൻ ഉല്പാദിപ്പിക്കേണ്ടതായി വരുകയും ചെയ്യും. കൂടെക്കൂടെ ഇങ്ങനെ സംഭവിക്കുമ്പോള്‍ ബീറ്റാകോശങ്ങള്‍ തളരുകയും പ്രമേഹത്തിനു കാരണമാവുകയും ചെയ്യുന്നു. കൂടാതെ ഇൻസുലിൻ റസിസ്റ്റൻസ് ഉണ്ടായി പ്രമേഹമുണ്ടാകുന്നു. ഹൃദയാഘാതം ഉണ്ടാക്കുന്നതില്‍ പൂരിതകൊഴുപ്പിനെക്കാള്‍ അപകടകാരിയാണെത്രേ പഞ്ചസാര. രക്തത്തിലെ ടൈഗ്ലിസറൈഡ് നിലവാരം ഉയർത്തുന്നു. ശരീരത്തില്‍ കൂടുതലായി എത്തുന്ന ഷുഗർ ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊഴുപ്പായി മാറ്റപ്പെടുന്നു. തല്‍ഫലമായി രക്തത്തിലെ ഇതിന്റെ അളവ് ഉയരുന്നു. ക്യാൻസർ സെല്ലുകളെ വളരാൻ സഹായിക്കുന്ന ഒന്നാണ് പഞ്ചസാര. അതുകൊണ്ട് തന്നെ പഞ്ചസാരയുടെ ഉപയോഗം അമിതമായാല്‍ ക്യാൻസർ സെല്ലുകള്‍ വളരാൻ ഇത് ഇടയാക്കും എന്ന് പഠനങ്ങളില്‍ പറയുന്നു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.