ഇനി വൈദ്യുതി, വാട്ടർ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് വാട്സാപ്പിലൂടെ അടയ്ക്കാം. വാടക അടയ്ക്കാനും മൊബൈല്‍ റീചാർജ് ചെയ്യാനും ഇനി വാട്സാപ്പ് മതിയാകും. ഇതിനുള്ള ഫീച്ചർ വാട്സാപ്പില്‍ ഉടനെത്തും. പല ബില്ലുകള്‍ പല പ്ലാറ്റ്ഫോമുകളിലൂടെ കൈകാര്യം ചെയ്യേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകുമെന്നതാണ് നേട്ടം. വാട്സാപ്പിന്റെ യുപിഐ പ്ലാറ്റ്ഫോമായ വാട്സാപ്പ് പേയുമായി സംയോജിപ്പിച്ചായിരിക്കും പുതിയ സേവനം. പുതിയ ഫീച്ചർ എത്തുന്നതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേയ്ടിഎം പോലുള്ള പ്ലാറ്റ്ഫോമുകളും വാട്സാപ്പ് പേയുമായുള്ള മത്സരം മുറുകുമെന്നാണ് വിലയിരുത്തല്‍. ഗൂഗിളിന്റെ പ്ലാറ്റ്ഫോമില്‍ പണമടയ്ക്കാനും ഇമെയില്‍ അയക്കാനും മാപ് ഉപയോഗിച്ച് വഴി കണ്ടെത്താനും ഡോക്യുമെന്റുകള്‍ സേവ് ചെയ്യാനും ഉള്‍പ്പെടെ സൗകര്യമുള്ളതുപോലെ വാട്സാപ്പും പല സൗകര്യങ്ങള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







