കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ ഖേലോ-ഇന്ത്യ ആര്‍ച്ചറി പരിശീലനത്തിന് സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. എട്ട് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷനില്‍ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മാര്‍ച്ച് എട്ടിന് രാവിലെ 9.30ന് പുല്‍പ്പള്ളി ആര്‍ച്ചറി സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍ – 9947167697.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം
ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും