കേരളത്തില്‍ പ്രമേഹ മരണങ്ങള്‍ ഇരട്ടിയായി

ഒരു ദശാബ്ദത്തിനിടെ കേരളത്തില്‍ പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവര്‍ധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയര്‍ന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത് (MCDD) 2023 റിപ്പോര്‍ട്ട് അനുസരിച്ച്‌ 2014-ല്‍ മൊത്തം മരണങ്ങളില്‍ 10.3 ശതമാനമായിരുന്നു പ്രമേഹവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലമുള്ള മരണനിരക്ക്. 2023 ആയപ്പോഴെക്കും മരണനിരക്ക് 19.09 ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ഇന്ത്യ ഡയബറ്റിസ് നടത്തിയ ഒരു പഠനത്തില്‍ സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 42 ശതമാനം പേര്‍ പ്രമേഹ രോഗികളോ പ്രീ ഡയബറ്റിക്കോ ആണ്. ഈ പശ്ചാത്തലത്തിലാണ് പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം 26.44 ശതമാനം ആളുകള്‍ മരിക്കുമ്പോള്‍ പ്രമേഹം ബാധിച്ച്‌ (20.45%) മരിക്കുന്ന ആളുകളുടെ വര്‍ധന ആശങ്ക ഉളവാക്കുന്നതാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമുള്ള മരണങ്ങളുടെ എണ്ണം 3.36% കുറഞ്ഞു. അതേസമയം എന്‍ഡോക്രൈന്‍, പോഷകാഹാരക്കുറവ്, ഉപാപചയ രോഗങ്ങള്‍, പ്രമേഹം എന്നിവ മൂലമുള്ള മരണനിരക്ക് 6.8 ശതമാനം വര്‍ധിച്ചു. ഇതില്‍ പ്രമേഹത്തിന്‍റെ പങ്ക് 93 ശതമാനമാണെന്നും കണക്ക് വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, കരള്‍, വൃക്ക സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹമെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. പ്രമേഹം ബാധിക്കുന്ന ചെറുപ്പക്കാരുടെ അനുപാതം വര്‍ധിച്ചുവരുന്നുണ്ട്. ഇത് പ്രമേഹവുമായി ബന്ധപ്പെട്ട പ്രായപരിധിയിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പ്രധാനമായും 30 വയസിന് ശേഷമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഫലപ്രദമായ ഇടപെടലുകളാണ് അകാല മരണങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗം. പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങളുടെ അനുപാതം പ്രായത്തിനനുസരിച്ച്‌ ഗണ്യമായി വര്‍ധിക്കുന്നു. 35 മുതല്‍ 44 വയസുള്ളവരില്‍ 3% ആണെങ്കില്‍ 55 മുതല്‍ 64 പ്രായത്തിലുള്ളവരില്‍ ഇത് 23 ശതമാനമായി ഉയര്‍ന്നു. 55 മുതല്‍ 64 പ്രായത്തിലുള്ളവരില്‍ ഇത് 23 ശതമാനമായി ഉയര്‍ന്നു. 70-നും അതിനുമുകളില്‍ പ്രായമുള്ളവരില്‍ 46 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നത് ലക്ഷ്യബോധത്തോടെയുള്ള ഇടപെടല്‍ ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്‍സിഡി നിയന്ത്രണ പരിപാടിയും സുസ്ഥിര വികസന ലക്ഷ്യങ്ങളും അകാല മരണങ്ങള്‍ കുറയ്ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും 55 മുതല്‍ 64 വയസുവരെ ഉള്ളവരിലെ ഉയര്‍ന്ന മരണ നിരക്ക് ഒരു ആശങ്കയായി തുടരുന്നു. ഈ ഗ്രൂപ്പിലെ മരണത്തിന്റെ പ്രധാന കാരണങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവുമാണ്. അകാല മരണങ്ങള്‍ കുറയ്ക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. പ്രമേഹം മരണത്തിന്റെ അടിയന്തര കാരണമാകുന്നത് അപൂര്‍വമാണെങ്കിലും മറ്റ് മാരകമായ അവസ്ഥകള്‍ക്ക് പലപ്പോഴും കാരണമാകുന്ന ഘടകമാണെന്ന് വിദ്ഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹം മൂലമുള്ള മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയ സംബന്ധമായ അസുഖം മൂലമാകാമെന്നുമാണ് വിദഗ്ധർ പറയുന്നത്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.