സ്ലീപ്പര്‍ കോച്ചുകളില്‍ ഉറങ്ങുന്നവർ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സീറ്റ് റിസർവ് ചെയ്‌തുള്ള ട്രെയിൻ യാത്രകളാണ് സൗകര്യപ്രദമെന്ന് പലരും പറയാറുണ്ട്. എന്നാല്‍, നേരത്തേ റിസർവ് ചെയ്‌ത് പോകുന്നവർക്കും പല തരത്തിലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അപ്പർ ബർത്ത് റിസർവ് ചെയ്‌ത ഒരാളെ താഴത്തെ സീറ്റില്‍ ഇരിക്കാൻ അനുവദിക്കാത്തതാണ് സംഭവം. താഴത്തെ സീറ്റ് തന്റേതാണെന്നാണ് സഹയാത്രികൻ അവകാശപ്പെട്ടത്. സ്ലീപ്പറില്‍ അപ്പർ ബർത്തും മിഡില്‍ ബർത്തും ബുക്ക് ചെയ്‌തവർക്ക് താഴത്തെ സീറ്റില്‍ ഇരിക്കാമോ..? അങ്ങനെയെങ്കില്‍ എത്ര സമയം ഇരിക്കാം..? എന്ന ചോദ്യങ്ങളും ഈ പോസ്റ്റിട്ടയാള്‍ ചോദിക്കുന്നുണ്ട്. പോസ്റ്റിന് താഴെ ധാരാളം കമന്റുകള്‍ വന്നിട്ടുണ്ട്. ഇന്ത്യൻ റെയില്‍വേയുടെ നിയമങ്ങള്‍ മനസിലാക്കിയാല്‍ ഇതുപോലുള്ള പല പ്രശ്‌നങ്ങളും ഉണ്ടാകാതെ നിങ്ങള്‍ക്ക് സമാധാനമായി യാത്ര ചെയ്യാം. ഇന്ത്യൻ റെയില്‍വേ കൊമേഴ്‌സ്യല്‍ വോള്യം ഒന്നിലെ 652-ാം പാരഗ്രാഫില്‍ റിസർവേഷൻ ക്ലാസിലെ ബുക്ക് ചെയ്‌ത യാത്രക്കാരെക്കുറിച്ച്‌ പറയുന്നതറിയാം. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് റിസർവ് ചെയ്‌ത യാത്രക്കാർക്ക് ബർത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയങ്ങളിലെല്ലാം അപ്പർ, മിഡില്‍ ബർത്തുകള്‍ ബുക്ക് ചെയ്‌തവർക്കും താഴെയുള്ള സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാം. ശാരീരിക പരിമിധികളോ അസുഖങ്ങളോ ഉള്ളവർ, ഗർഭിണികള്‍ എന്നിവരുണ്ടെങ്കില്‍ കൂടുതല്‍ സമയം വിശ്രമിക്കാൻ അനുവദിക്കണമെന്നും റെയില്‍വേ നിർദേശിക്കുന്നുണ്ട്. മാത്രമല്ല, രാത്രി പത്ത് മണിക്ക് ശേഷം സമാധാനമായി ഉറങ്ങാൻ ലൈറ്റ് ഓഫ് ചെയ്യണമെന്നും സംഘമായി വന്ന യാത്രക്കാർ മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറാൻ പാടില്ലെന്നും നിയമത്തില്‍ പറഞ്ഞിട്ടുണ്ട്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.