കാട്ടിക്കുളം: മാനന്തവാടി മൈസൂർ റൂട്ടിൽ കാട്ടിക്കുളം മേലെ 54ന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കേണിച്ചിറ സ്വദേശികളായ സണ്ണി (58), ഷീന (41) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവർക്കും കാലുകൾക്കാണ് പരിക്ക് പറ്റിയത്.
ഇവരെ മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







