കാട്ടിക്കുളം: എസ് എസ് എൽ സി മാർച്ച് 2025 പരീക്ഷയോടനുബന്ധിച്ച് കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള സഹവാസ ക്യാമ്പ് ജ്വാല-2025ന്റെ ഔപചാരികമായ ഉദ്ഘാടന കർമം , പി ടി എ പ്രസിഡണ്ട് കെ സിജിത്തിന്റെ അധ്യക്ഷതയിൽ വയനാട് ജില്ല പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ എ എൻ സുശീല നിർവഹിച്ചു. 91 വിദ്യാർഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ വിവിധ പഠന വിഷയങ്ങളിലുള്ള ക്ലാസുകൾക്ക് പുറമേ മോട്ടിവേഷൻ – ആരോഗ്യ സുരക്ഷാ ക്ലാസുകൾ, റിഫ്രഷ് മെന്റ് പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു. പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ ഷിബു പിആർ, സികെ സുനിൽ കുമാർ, എച്ച് എം സബ്രിയ ബീഗം പി, രശ്മി വി എസ്, സിനി വർഗീസ്, ലീന കെ ഡി എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







