വെള്ളമുണ്ട: വെള്ളമുണ്ടയിൽ പശുക്കിടാവിനെ പുലി ആക്രമിച്ചു
കൊന്നു. മംഗലശ്ശേരി പുല്ലം കന്നപ്പള്ളിൽ പി.റ്റി ബെന്നിയുടെ പശു വിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്.
വനപാലകർ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്