മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി; സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയ്‌ക്കെതിരെയാണ് കാപ്പ ചുമത്തിയത്.നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണ് 27 കാരിയായ ഫാത്തിമ.

പൊലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. ഒരു വര്‍ഷത്തേക്ക് കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശനം ഇല്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി ഉത്തരവ് ഇറക്കി. 24 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കടത്തിയ കേസില്‍ ഒക്ടോബറില്‍ പിടികൂടിയിരുന്നു.

23 ലിറ്റർ മദ്യവുമായി കുപ്രസിദ്ധ വിൽപ്പനക്കാരൻ ‘മുത്തപ്പൻ സുരേഷ്’ പിടിയിൽ

കൽപ്പറ്റ: ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുപ്രസിദ്ധ മദ്യവിൽപ്പനക്കാരൻ പിടിയിൽ. വെണ്ണിയോട് വലിയകുന്ന് സ്വദേശി ‘മുത്തപ്പൻ സുരേഷ്’ എന്ന വി.എ. സുരേഷ് ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്നും വിൽപ്പനക്കായി

സ്നേഹ സമ്മാനമായി ഫുട്ബോൾ നൽകി

എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സെൻ്റ് ജോർജ് സ്കൂൾ കൊളവയൽ നടത്തിയ അഖില വയനാട് ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായ ഡബ്യു.ഒ.യു.പി സ്കൂളിന് പി.ടി.എയുടെ നേതൃത്വത്തിൽ സ്നേഹ സമ്മാനമായി ഫുട്ബോൾ വാങ്ങി നൽകി. പി.ടി. എ പ്രസിഡണ്ട്

6 സിക്‌സും, 10 ഫോറും; 46 പന്തില്‍ തൂക്കിയത് 102 റണ്‍സ്; കത്തിക്കയറി മലയാളി താരം

അഹമ്മദാബാദ്: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തീപ്പൊരി സെഞ്ച്വറി ബലത്തില്‍ കൂറ്റന്‍ ജയം ആഘോഷിച്ച് കര്‍ണാടക. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ തമിഴ്‌നാടിനെ കര്‍ണാടക 145 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ്

സ്വര്‍ണവിലയില്‍ ഇടിവ്; 95,000ത്തിന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന് 200 രൂപ കുറഞ്ഞ് 95,480 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയിലെത്തി. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,020 രൂപയാണ് വില.

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ്; സ്ഥലം അനുവദിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരത്ത് 180 ഏക്കര്‍ ഭൂമിയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ വളപ്പിലെ ഭൂമി ഡിആര്‍ഡിഓയ്ക്ക് കൈമാറാന്‍ സുപ്രീം കോടതി സര്‍ക്കാരിന്

വടുവഞ്ചാലിൽ വാഹനാപകടം

നിർത്തിയിട്ട സ്വകാര്യ ബസ്സിന് പുറകിൽ കെഎസ്ആർടിസി ഇടിച്ചാണ് അപകടം. 10 പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.