വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ റിക്രൂട്ടിംഗ് സ്ഥാപനത്തിലെ ഓഫീസ് ജീവനക്കാരി ഇടുക്കി അയ്യപ്പൻകോവില്‍ ചെറുനാരകത്ത് ഹൗസില്‍ സി.എം.അമ്ബിളി (40) അറസ്റ്റിൽ.
കടവന്ത്രയിലെ ആവേ മരിയ അസോസിയേറ്റ്സ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്.മാള്‍ട്ടയില്‍ കെയർ ഗിവറുടെ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് നാലു ലക്ഷം തട്ടിയതായി കുറുപ്പുംപടി സ്വദേശി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.
സ്ഥാപനയുടമ കോട്ടയം എരുമേലി സ്വദേശി ഷിന്റോയെ കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍ നിന്ന് പണം വാങ്ങി തൊഴില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.