മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ആദ്യ ദിനത്തില്‍ 107 ആളുകളെ നേരില്‍ കണ്ടു; ഗുണഭോക്താക്കളുടെ ആവശ്യം സര്‍ക്കാറിനെ അറിയിക്കും-ജില്ലാ കളക്ടര്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിലേക്കുള്ള ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിലെ 107 ആളുകളെ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നേരില്‍ കണ്ടു. ആദ്യ ദിനത്തില്‍ 125 ഗുണഭോക്താക്കള്‍ക്കാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം ചെയര്‍പേഴ്‌സണ്‍ കത്ത് നല്‍കിയത്. 107 പേരാണ് കളക്ടറേറ്റില്‍ എത്തിയത്. ഇതില്‍ 12 പേര്‍ വീടിനായി സമ്മതപത്രം നല്‍കി. ഒരാള്‍ സാമ്പത്തിക സഹായത്തിന് സമ്മതപത്രം നല്‍കി. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ കണ്ടെത്തിയ 64 ഹെക്ടര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ 1000 ചതുരശ്ര അടിയുള്ള വാസഗൃഹം, അല്ലാത്തവര്‍ക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം സംബന്ധിച്ച് സമ്മതപത്രം സ്വീകരിക്കുന്നതിനായി നടത്തിയ ആദ്യ ദിന കൂടിക്കാഴ്ചയില്‍ മേപ്പാടി ഗ്രാമപഞ്ചയാത്തിലെ 10,11,12 വാര്‍ഡുകളിലെ 107 ആളുകളെയാണ് ജില്ലാ കളക്ടര്‍ നേരില്‍ കണ്ടത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അതിവേഗം വീടെന്ന സര്‍ക്കാറിന്റെ പ്രഥമ പരിഗണന വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ആളുകളെ നേരില്‍ കണ്ട് സംസാരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തിക്കള്‍ എന്നിവര്‍ വീട് വെച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിശ്ചിത തുക സാമ്പത്തിക സഹായമായി ലഭിക്കും. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലാണ് വീടും സാമ്പത്തിക സഹായവും ലഭിക്കുക. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണെങ്കില്‍ കുട്ടിയുടെ രക്ഷിതാവെന്ന പേരിലും പ്രായപൂര്‍ത്തിയായ ശേഷം കുട്ടിയുടെ പേരിലേക്കും ഉടമസ്ഥാവകാശം ലഭിക്കും. ഗുണഭോക്തൃ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പില്‍ വീട് വേണമോ, സാമ്പത്തിക സഹായം വേണമോ എന്നത് സംബന്ധിച്ച് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ലഭിക്കുന്ന സമ്മതപത്രത്തില്‍ പരിശോധനയും സമാഹരണവും ഏപ്രില്‍ 13 പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പില്‍ വീട്, സാമ്പത്തിക സഹായം എന്നത് സംബന്ധിച്ചുള്ള ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. പട്ടിക ജില്ലാ കളക്ടറുടെ ഔദ്യോഗിക പേജിലും വൈത്തിരി താലൂക്ക് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസിലും പ്രസിദ്ധപ്പെടുത്തും. ദുരന്ത ഭൂമിയില്‍ വിദഗ്ധസമിതി പോകാന്‍ പാടില്ലെന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സ്വമേധയ ഒഴിയണം. ദുരന്ത ഭൂമിയിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് മാറ്റി നിര്‍മ്മാണ വിലക്ക് ഭൂമിയായി പ്രഖ്യാപിക്കും. ദുരന്തമേഖലയില്‍ താമസം, കച്ചവടം എന്നിവ അനുവദിക്കില്ല. ദുരന്തത്തില്‍ കേടുപാട് സംഭവിച്ച വീടുകള്‍ സര്‍ക്കാര്‍ ഡി.ഡി.എം.എയുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുമാറ്റും. പൊളിച്ചു മാറ്റുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റു വസ്തുക്കള്‍ ആളുകള്‍ക്ക് എടുക്കാം. ദുരന്ത പ്രദേശത്തെ ഭൂമിയുടെ അവകാശം അതത് ഭൂ-ഉടമകള്‍ക്ക് മാത്രമായിരിക്കും. ഭൂമി കൃഷിയാവശ്യങ്ങള്‍ക്ക് മാത്രമായി അനുവദിക്കും. ഒന്നിലധികം വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരു വീട് ടൗണ്‍ഷിപ്പില്‍ ഉറപ്പാക്കും. നഷ്ടമായ മറ്റു വീടുകള്‍ക്ക് ദുരന്ത നിവാരണ നിയമ പ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കും.

*ആവശ്യങ്ങള്‍ ഉന്നയിച്ച് ഗുണഭോക്താക്കള്‍*

ജില്ലാ കളക്ടറെ നേരില്‍ കണ്ട ഗുണഭോക്താക്കള്‍ ടൗണ്‍ഷിപ്പില്‍ 10 സെന്റ് സ്ഥവും സാമ്പത്തിക സഹായം 40 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കമെന്ന് ആവശ്യം ഉന്നയിച്ചു. ആളുകള്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാറിനെ അറിയിക്കാമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്ത ഭൂമി കൃഷിയാവശ്യത്തിന് ഉപയോഗിക്കുമ്പോള്‍ ഭൂമിക്ക് കൈവശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആളുകള്‍ അറിയിച്ചു. ദുരന്ത പ്രദേശത്തുള്ളവര്‍ക്ക് ബാങ്കുകള്‍ ലോണ്‍ അനുവദിക്കുന്നില്ലെന്ന് അറിയിച്ചവരോട് വിഷയം സര്‍ക്കിലേക്കും ബാങ്ക് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കളക്ടര്‍ പറഞ്ഞു. ആള്‍ താമസമില്ലാത്ത മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ കാര്‍ഷിക വിളകള്‍ മോഷ്ടിക്കപ്പെടുന്നുണ്ടെന്നും മേഖലയില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമുള്ള മാതൃക വീടുകള്‍

പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകള്‍ രൂപകല്‍പന ചെയുന്നത്. 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണി തീര്‍ക്കുന്ന കെട്ടിടത്തില്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടിയാണ് നിര്‍മ്മാണം. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പിന്റെ ഭാഗമായി നിര്‍മ്മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഒ.പി, ഒ.പി ടിക്കറ്റ് കൗണ്ടര്‍ എന്നീ സൗകര്യങ്ങള്‍ സജ്ജികരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, പാര്‍ക്കിങ് എന്നിവയാണ് അങ്കണവാടിയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, ഇന്റോര്‍ കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന് അനുവദിക്കുന്ന പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെന്നും പാരമ്പര്യ കൈമാറ്റം നടത്താമെന്നും അധികൃതര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍
അക്കാദമിക മേഖലയില്‍ കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കും

ജില്ലയിലെ എല്ലാ ഗവ ഹൈസ്‌കൂളുകളിലും പഠനത്തോടൊപ്പം അക്കാദമിക മേഖലയില്‍ കായിക ഇനങ്ങള്‍ക്ക് പ്രാധ്യാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അറിയിച്ചു. രണ്ട് കായിക ഇനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൊതു കളിക്കളങ്ങള്‍ തിരിച്ചുപിടിക്കും. ലഹരി ഉപയോഗം തടയല്‍, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കല്‍, കായിക മേഖലയില്‍ മികച്ച വിജയം എന്നിവ കൈവരിക്കാനുംപട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ മുന്‍നിരയിലെത്തിക്കുകയുമാണ് ലക്ഷ്യം. കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആദ്യഘട്ടത്തില്‍ സ്‌കൂളുകളിലേക്കാവശ്യമായ കായിക ഉപകരണങ്ങള്‍ എത്തിക്കും. രണ്ടാംഘട്ടത്തില്‍കായികാധ്യാപകരില്ലാത്ത സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് പതിനായിരം രൂപ ശമ്പളം നല്‍കി താത്ക്കാലിക അധ്യാപകരെ നിയമിക്കും.ത്രിതല പഞ്ചായത്തുകളുടെ സംയുക്ത സഹകരണത്തോടെ എല്ലാ വിഭാഗം ആളുകളുടെ കൂട്ടായമയോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. ജില്ലയിലെ മുഴുവന്‍ അമ്മമാരെയും ഉള്‍ക്കൊള്ളിച്ച് ലഹരിക്കെതിരെ അമ്മയ്ക്കൊപ്പം എന്ന മുദ്രാവാക്യത്തില്‍ സംഗമം നടത്തും. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കരട് പദ്ധതി രൂപരേഖജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സുരക്ഷ പദ്ധതി പ്രകാരം 2500 കോടിയുടെ ഇന്‍ഷുറന്‍സ് കവറേജ് ഉണ്ട്, അതില്‍ ഒന്നരക്കോടിയുടെ ഇന്‍ഷുറന്‍സ് തുക അപകടപ്പെട്ട് മരിച്ചവരുടെ കുടുംബത്തിന് നല്‍കിയിട്ടുണ്ട്. ജില്ലയിലെ 1173 അരിവാള്‍ രോഗികള്‍ക്ക്500 രൂപയുടെ പോഷക കിറ്റ് വിതരണം ചെയ്യുന്നുണ്ട്. നവ കേരള പദ്ധതിയിലുള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശുചിത്വം ഉറപ്പാക്കണം. മുണ്ടക്കൈ- ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം വൈകിയതിനാല്‍ തനത് സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാറിനോട് സമയം ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് വികസന സെമിനാറില്‍ അറിയിച്ചു. ജില്ലാ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായ സെമിനാറില്‍ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ തമ്പി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി,പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗങ്ങളായ സുരേഷ് താളൂര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.

വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്

തെരുവുനായ ശല്യത്തിന് പരിഹാരം കാണണം :പെപ്പർ ടൗൺ റോട്ടറി ക്ലബ്

പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് യോഗം ആവശ്യപ്പെട്ടു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി

സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട,മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ (ദിശ)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.