ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടു പോകാൻ ശ്രമം. പോലീസിൻ്റെ സമയോചിത ഇടപെടലിൽ ഇരുവരെയും രക്ഷപ്പെടു ത്തി. എട്ട് പേരെ അറസ്റ്റ് ചെയ്‌തു. എറണാകുളം സ്വദേശികളായ വണ്ടിപ്പേട്ട മാന്നു ള്ളിയിൽ പുത്തൽപുരയിൽ വീട്ടിൽ ശ്രീഹരി (25), എടക്കാട്ടുവയൽ, മനേപറമ്പിൽ വീട്ടിൽ എം.ആർ. അനൂപ് (31), തിരുവാണിയൂർ, ആനിക്കുടിയിൽ വീട്ടിൽ, എൽദോ വിൽസൺ (27), പെരിക്കാട്, വലിയവീട്ടിൽ, വി.ജെ. വിൻസെൻ്റ് (54), തിരുവാണിയൂർ, പൂപ്പളളി വീട്ടിൽ പി.ജെ. ജോസഫ്, ചോറ്റാനിക്കര, മൊതാലിൻ വീട്ടിൽ സനൽ സത്യൻ (27), കൊല്ലം, കുണ്ടറ സ്വദേശി രശ്‌മി നിവാസ്, രാഹുൽ(26), തിരുവന്തപുരം, വട്ടി യൂർക്കാവ്, കുട്ടൻതാഴത്ത് വീട്ടിൽ, എസ്. ശ്രീക്കുട്ടൻ (28) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 07.03.2025 തീയതി രാത്രിയോടെ ശ്രീഹരി, അനൂപ്, രാഹുൽ, എൽദോ വിൽസൺ എന്നിവരെ ലോറിയുമായി താമരശേരി പോലീസിന്റെ സഹായത്തോടെ താമരശ്ശേരി ടൗണിൽ നിന്നും, വിൻസൻ്റ്, ജോസഫ്, ശ്രീക്കുട്ടൻ, സനൽ സത്യൻ എന്നിവരെ ട്രാവലറുമായി തൃപ്പുണിത്തറ പോലീസിൻ്റെ സഹായത്തോ
ടെ തൃപ്പുണിത്തറയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ റിമാൻഡ് ചെയ്തു. പിതാവും ലോറിയുടെ ഷെയർകാരനും തമ്മിലുള്ള സാമ്പത്തിക വിരോധമാണ് തട്ടികൊണ്ടുപോകലിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്