അമ്പുകുത്തി യൂണിറ്റിലെ സ്നേഹ,ഗിരിദീപം എന്നീ സംഘങ്ങളുടെ വാർഷികവും,കുടുംബസംഗമവും നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീർ മാളിക ഉത്ഘാടനം ചെയ്തു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ
പോൾ പി. എഫ്.ക്ലാസ്സെടുത്തു. മുതിർന്ന വനിതകളായ പാർവതി,എൽസി എന്നിവരെ ആദരിച്ചു. സിലോമണി അധ്യക്ഷത വഹിച്ചു.വത്സ ജോയി,ജാൻസി ബെന്നി,ബിജി അജിത്ത് എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്