സംസ്ഥാന തലത്തിൽ ക്ഷീര മേഖലയിലെ വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച മലബാർ മേഖലാ ക്ഷീര കർഷകയായി പനമരം ബ്ലോക്കിലെ പുൽപ്പള്ളി ക്ഷീര സംഘത്തിലെ ബീന അബ്രഹാം, കർഷകനായി സുൽത്താൻ ബത്തേരി ബ്ലോക്കിലെ മീനങ്ങാടി ക്ഷീര സംഘത്തിലെ എ. പ്രഭാകരൻ എന്നിവർ അർഹരായി. ജില്ലയിലെ മികച്ച ക്ഷീര കർഷകനായി കൽപ്പറ്റ ബ്ലോക്കിലെ ജോസ് കുര്യൻ, മുടക്കാലിൽ, ക്ഷീര കർഷകയായി മാനന്തവാടി ബ്ലോക്കിലെ മക്കിയാട് ക്ഷീര സംഘത്തിലെ ഷമീമ സുബൈർ, ജില്ലയിലെ മികച്ച എസ്.സി/എസ്.ടി. കർഷകനായി കൽപ്പറ്റ ബ്ലോക്കിലെ പള്ളിക്കുന്ന് ക്ഷീര സംഘത്തിലെ പി.കെ ചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.
ഏറ്റവും കൂടുതൽ കർഷകരെ എൻറോൾ ചെയ്ത് പനമരം ക്ഷീര വികസന യൂണിറ്റ് ഓഫീസ് സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്തും മാനന്തവാടി ക്ഷീര വികസന യൂണിറ്റ് ഓഫീസ് അഞ്ചാം സ്ഥാനത്തും എത്തി. ഏറ്റവും കൂടുതൽ കർഷകരെ എൻറോൾ ചെയ്ത ക്ഷീര സംഘമായി അമ്പലവയൽ ക്ഷീര സംഘത്തെ തെരഞ്ഞെടുത്തു. സംസ്ഥാന തലത്തിലുള്ള ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ് ഇനത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്കിലെ മീനങ്ങാടി ക്ഷീരോൽപാദക സഹകരണ സംഘം പ്രോത്സാഹന സമ്മാനത്തിനും അർഹരായി.

ടെന്‍ഡര്‍ ക്ഷണിച്ചു.
സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വടക്ക് നല്കാന് താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് രണ്ടിനകം ലഭിക്കണം. ഫോണ്‍- 04936 206616, 828199963. Facebook







