’25 വയസ്സാവുമ്ബോഴെക്കും ആണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം; പങ്കാളികളെ അവരവര്‍ തന്നെ കണ്ടെത്തണം’: തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

പെണ്‍കുട്ടികളുടെ കല്യാണത്തെക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ കല്യാണത്തിനാണെന്ന് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.25 വയസ്സാവുമ്ബോഴെക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണമെന്നും ആണ്‍ തലമുറ കുറെക്കൂടി ഉത്തരവാദിത്വോടെ ജീവിതത്തെ നോക്കി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ശാലോം ടിവിയിലെ അഭിമുഖത്തിനിടെയാണ് പാംപ്ലാനി കെസിബിസിയുടെ നിര്‍ദേശങ്ങള്‍ വ്യക്തമാക്കിയത്.ചില തെറ്റായ സദാചാരബോധങ്ങള്‍ തിരുത്തിയെഴുതേണ്ടതുണ്ട്. മാതാപിതാക്കള്‍ മാത്രം വിചാരിച്ചാല്‍ ഇന്ന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തുക ദുഷ്‌കരമാണെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാര്‍ അവരവര്‍ക്ക് വേണ്ട ജീവിത പങ്കാളിയെ കുറിച്ച്‌ സ്വപ്‌നങ്ങള്‍ ഉള്ളവരാവണം. അവര്‍ അന്വേഷിക്കണം. അനുയോജ്യരായ കണ്ടെത്തിയാല്‍ മാതാപിതാക്കളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആണ്‍പിള്ളേരുടെ കാര്യത്തില്‍ ‘അവന്‍ ചെറുക്കനല്ലേ അവന്റെ കാര്യമങ്ങ് നടക്കുമെന്നാണ് പറയുക. അങ്ങനെ നടക്കുകേല എന്ന് മനസിലായി. ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികളുടെ കല്യാണത്തേക്കാള്‍ അവധാനത പുലര്‍ത്തേണ്ടത് ആണ്‍ കുട്ടികളുടെ കല്യാണത്തിനാണെന്നും അദ്ദേഹം പറഞ്ഞു.

ഇതെന്ത് മറിമായം; സ്വര്‍ണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാന്‍ സുവര്‍ണാവസരം

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷങ്ങളുടെ പശ്ഛാത്തലത്തില്‍ വലിയ രീതിയില്‍ ഉയര്‍ന്ന സ്വര്‍ണവില സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ പിന്നീട് കാണുന്ന കാഴ്ച വില കുറയുന്നതാണ്. 1,25000 ത്തില്‍ എത്തിയ വില ഇന്നലെയും ഇന്നുമായി കുത്തനെ കുറഞ്ഞു.

ഇറാനെതിരായ ആക്രമണം – മുസ്‌ലിം ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

മാനന്തവാടി : ഇറാനെതിരായ അമേരിക്കന്‍ – ഇസ്രയേല്‍ ആക്രമണത്തിലും പശ്ചിമേഷ്യ ഒന്നാകെ യുദ്ധം വ്യാപിക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റി യുദ്ധ വിരുദ്ധ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ

സുഡിയോയുടെ പേരിൽ വ്യാജ ലിങ്കുകൾ; ജാഗ്രത നിർദേശിച്ച്‌ പൊലീസ്‌

കൊച്ചി: പ്രമുഖ വസ്‌ത്രവ്യാപാരസ്ഥാപനമായ സുഡിയോയുടെ പേരിൽ സമൂഹമാധ്യമങ്ങൾവഴി വ്യാജ ലിങ്കുകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജാഗ്രതപാലിക്കണമെന്ന്‌ കൊച്ചി സിറ്റി പൊലീസിന്റെ മുന്നറിയിപ്പ്‌. വസ്‌ത്രങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്നാണ്‌ പ്രചാരണം. സ‍ൗജന്യ സമ്മാനങ്ങളും വാഗ്‌ദാനം ചെയ്യുന്നു. കമ്പനികളുടെ ഔദ്യോഗിക

വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം – എസ്ഡിപിഐ

മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ​കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി

ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ നിയമിക്കണം:ഓൾ കേരള ടൂറിസം അസോസിയേഷൻ

വയനാട് ജില്ലയിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പഴയ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റം ലഭിച്ചുപോയതിനുശേഷം ജില്ലയിൽ

ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും; ചെയ്യേണ്ടത്

ഫാറ്റി ലിവർ നിസ്സാരമാക്കല്ലേ, ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും; ചെയ്യേണ്ടത് ഫാറ്റി ലിവറിനെ കൈകാര്യം ചെയ്യാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. കൊഴുപ്പ്, കലോറി ഒഴിവാക്കാം കൊഴുപ്പും കലോറിയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.