ലോകത്തിലെ ആദ്യ പറക്കും കാര്‍; പരീക്ഷണം നടത്തി യുഎസ് കമ്ബനി

സയൻസ് ഫിക്ഷൻ സിനിമകളില്‍ മാത്രം കണ്ടിരുന്ന ആ രംഗം ഇപ്പോള്‍ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് യുഎസിലെ കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലെഫ് എയറോനോട്ടിക്സ് എന്ന കമ്ബനി. വായുവില്‍ പറന്നുയരാനും സഞ്ചരിക്കാനും സാധിക്കുന്ന പറക്കും ഇലക്‌ട്രിക് കാറിന്റെ പരീക്ഷണ പറക്കലാണ് നടത്തിയത്.

സാധാരണ കാറുകളുടെ രൂപത്തിന് സമാനമായാണ് പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാർ മറ്റൊരു വാഹനത്തിനു മുകളിലൂടെ പറക്കുന്നതിന്റെയും ടേക്‌ഓഫ് ചെയ്യുന്നതിന്റെയും വിഡിയോ പുറത്തുവിട്ടിട്ടുണ്ട്. ടേക്ക് ഓഫ് ചെയ്യാൻ വിമാനങ്ങള്‍ക്ക് സമാനമായി വലിയ റണ്‍വേ ആവശ്യമില്ലാ എന്നതും ഈ മോഡലിന്റെ ഒരു പ്രത്യേകതയാണ്.

റോഡുകളില്‍ ലംബമായി പറന്നുയരാൻ കഴിവുള്ള ലോകത്തിലെ ആദ്യ പറക്കും കാറാണിതെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

എട്ടു റോട്ടറുകളുടെ ശക്തിയിലാണ് വാഹനം പറക്കുന്നുയരുന്നത്. ഇതില്‍ നാലെണ്ണം മുന്നിലും നാലെണ്ണം പിന്നിലുമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ മെഷ് പോലുള്ള ബോഡിയില്‍ മറഞ്ഞിരിക്കുന്ന തരത്തിലാണ് റോട്ടറുകളുടെ സ്ഥാനം. മോഡല്‍ സീറോ എന്ന ഈ മോഡല്‍ 320 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും 160 കിലോമീറ്റർ ഫ്ലൈറ്റ് റേഞ്ചും നല്‍കുമെന്നാണ് വിവരം. റോഡില്‍ പരമാവധി 40 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത. ഏകദേശം 2.62 കോടി രൂപയാണ് വില.‌

കമ്ബനി 2022ല്‍ പ്രദർശിപ്പിച്ച മോഡല്‍ എയുടെ പ്രോട്ടോടൈപ്പ് വേർഷനായ മോഡല്‍ സീറോ അള്‍ട്രാലൈറ്റ് മോഡലാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. നിലവില്‍ മോഡല്‍ എ പ്രോട്ടോടൈപ്പില്‍ നിന്ന് ഉല്‍പ്പാദനത്തിലേക്ക് മാറ്റാൻ ഒരുങ്ങുകയാണ് കമ്ബനി. വ്യോമയാന-ഗ്രേഡ് ഭാഗങ്ങള്‍ക്കായുള്ള നിർമ്മാണ കരാറും നിലവിലുണ്ട്. അടുത്ത വർഷം ഉത്പാദനം ആരംഭിക്കുമെന്നാണ് വിവരം. 2035 ഓടെ മോഡല്‍ Z എന്ന പേരില്‍ നാലു പേർക്ക് സഞ്ചരിക്കാവുന്ന ഫ്ലൈയിംഗ് സെഡാൻ മോഡല്‍ പുറത്തിറക്കാനും കമ്ബനി പദ്ധതിയിടുന്നു. അതേസമയം, വിവിധ നിയമ- സാങ്കേതിക വെല്ലുവിളികള്‍ ഇപ്പോഴും കമ്ബനിക്ക് മുന്നിലുണ്ട്.

വീഡിയോ 👇
https://youtu.be/fK_WaeXprrk?si=r5MqLQhy7stULGDE

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.