ചിത്രകാരിയും,കവയത്രിയും തൃക്കൈപ്പറ്റ
ഭവം ആർട്ട് ഗാലറിയുടെ സ്ഥാപകയുമായ
സൂര്യ എൽ.ആർ വയനാട്ടിലെ കുടുംബശ്രീ മികച്ച സംരംഭക പുരസ്കാരം നേടി.
സൂര്യയും ഭർത്താവ് സുജിത്തും ചേർന്ന് നടത്തുന്ന ഭവം ആർട്ട് ഗാലറിയിൽ മ്യൂറൽ ആർട്ടും മുളയും പ്രകൃതി സാഹോദര്യ ഉൽപ്പന്നങ്ങളാലുള്ള കരകൗശല വസ്തുക്കളിലും നിർമ്മാണവും പരിശീലനവുമാണ് നടത്തുന്നത്.
“പഞ്ചവർണ്ണ” കുടുംബശ്രീ സംരംഭകയാണ് സൂര്യ. മുളയിൽ അൻപതോളം വ്യത്യസ്ത കരകൗശല ഉത്പന്നങ്ങൾ ഇവിടെ നിർമ്മിക്കുന്നു. കൂടാതെ ചുവർചിത്രകല വ്യത്യസ്ത മാധ്യമങ്ങളിൽ ചെയ്തു വരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള ആർട്ട് ആന്റ് ക്രാഫ്റ്റ് എക്സിബിഷനുകളിൽ പങ്കെടുത്താണ് ഇവ വിറ്റഴിക്കുന്നത്. 20 ഓളം കലാകാരന്മാർ ചേർന്നു പ്രവർത്തിക്കുന്ന സംരംഭത്തിന്റെ പ്രധാന ഗാലറിയും വിൽപ്പന കേന്ദ്രവും വെള്ളിത്തോട് തൃക്കൈപ്പറ്റയാണ് നിലവിൽ ഉള്ളത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







