ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി
ഐഎൻടിയുസി തരിയോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം നടത്തി. ഐഎൻടിയുസി ജില്ല വൈസ് പ്രസിഡണ്ട് ജ്യോതിഷ് കുമാർ വൈത്തിരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷനായിരുന്നു.കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി വട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു വി.ജി, ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് സണ്ണി മുത്തങ്ങ പറമ്പിൽ, ബ്ലോക്ക് സെക്രട്ടറി അബ്രഹാം മാസ്റ്റർ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ മാമ്പള്ളി,ഗീതാ ശങ്കരൻകുട്ടി, ജെസ്സി ഞാറക്കുളം, സൂസി ,ബാബു ,ജോഷി കൊള്ളി മാക്കിൽ ,ജയിൻ കൊച്ചുമലയിൽ, ജോബി തെക്കേകുന്നേൽ, സിബി ഏനാപ്പള്ളി,ബിൻസി, ബിജു ,പുഷ്പ മനോജ് ,ഷീജ ആന്റണി എന്നിവർ പ്രസംഗിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







